“ഒന്നുകിൽ കമൽഹാസൻ അല്ലെങ്കിൽ കമൽ; ഇനി ഉലകനായകൻ എന്ന് വിളിക്കരുത്”; അഭ്യർത്ഥനയുമായി നടൻ കമൽഹാസൻ

ചെന്നൈ : തന്നെ ഇനി ഉലകനായകനെന്ന്  വിളിക്കരുതെന്ന അഭ്യർത്ഥനയുമായി നടൻ കമൽഹാസൻ. വ്യക്തിയെക്കാളും വലുതാണ് കലയെന്നും ഇനി മുതൽ ഉലകനായകനെന്ന വിശേഷണം ഒഴിവാക്കി തന്നെ പേര് മാത്രമേ വിളിക്കാവൂവെന്നുമാണ് കമൽഹാസന്റെ അഭ്യർത്ഥന. ഒന്നുകിൽ കമൽഹാസൻ എന്ന് വിളിക്കാം, അതല്ലെങ്കിൽ കമൽ, അതുമല്ലെങ്കിൽ കെ എച്ച് എന്ന് ഉപയോഗിക്കാം. 

Advertisements

ഉലകനായകനെന്ന് വിശേഷിപ്പിക്കരുത്. സിനിമയെന്ന കലയേക്കൾ വലുതല്ല കലാകാരനെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സിനിമയെ കുറിച്ച് പഠിക്കാനും അറിയാനും വളരാനും ആഗ്രഹിക്കുന്ന ഒരു വിദ്യാർത്ഥി മാത്രമാണ് താനെന്നും കമൽ പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

­

Hot Topics

Related Articles