കങ്ങഴ : പത്തനാട് ശ്രീമഹാപരാശക്തി ഭദ്രവിളക്ക് കർമ്മ സ്ഥാനത്ത് മഹാനവചണ്ഡിക ഹോമം ഒക്ടോബർ 15 മുതൽ 24 വരെ നടക്കും. ക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവവും വിദ്യാ പരാശക്തി പുജയും പുജ വയ്പും വിദ്യാരംഭവും മഹാ ചണ്ഡിക ഹോമവും ചടങ്ങുകളുടെ ഭാഗമായി നടക്കും. ക്ഷേത്രം തന്ത്രിയും നിരവധി ക്ഷേത്രങ്ങളുടെ തന്ത്രിയുമായ മധു ദേവാനാനന്ദ സ്വാമി മുഖ്യ കാർമ്മികത്വം വഹിക്കും. രാഷ്ട്രീയ , സാമുദായിക , സാംസ്കാരിക , കലാ രംഗങ്ങളിലെ പ്രമുഖ വ്യക്തികൾ ഭദ്ര വിളക്കമ്മയ്ക്ക് താംബൂലം സമർപ്പിക്കും. മഹാഗണപതി ഹോമം , പരദേവതാ പൂജ , വിദ്യാരംഭം, മന്ത്രദീക്ഷാദാനം , വിദ്യാ പരാശക്തി പൂജ , കലശാഭിഷേകം , മാന്ത്രിക ഗ്രന്ഥം എഴുന്നെള്ളിപ്പ് , മഹാപ്രസാദമൂട്ട് എന്നിവ നടക്കും.