വലിയ വിജയത്തിലേക്ക് കുതിച്ചു കങ്കുവ; ഇനി വേണ്ടത് വെറും 11 കോടി…

വമ്പൻ ഹൈപ്പില്‍ എത്തിയ ഒരു ചിത്രമായിരുന്നു കങ്കുവ. അതിനാല്‍ പ്രീ സെയില്‍ കളക്ഷനും ചിത്രത്തിന് വലിയ തുക ലഭിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. സൂര്യയുടെ കങ്കുവ ആഗോളതലത്തില്‍ 89.32 കോടി രൂപയാണ് ആകെ വെറും രണ്ട് ദിവസത്തില്‍ നേടിയത്. ആഗോളതലത്തില്‍ 100 കോടിയാകാൻ 11 കോടി മാത്രമാണ് വേണ്ടത് എന്നത് ആവേശമുണ്ടാക്കുന്നതാണ്.

Advertisements

റിലീസിന് കങ്കുവ ആഗോളതലത്തില്‍ 58.62 കോടി രൂപയാണ് നേടിയത്. മിനിയാന്ന് കങ്കുവ ആഗോളതലത്തില്‍ 30.7 കോടിയും നേടി. എന്തായാലും കങ്കുവയ്‍ക്ക് ശനിയാഴ്‍ച കളക്ഷൻ മികച്ചതാകുമെന്നാണ് പ്രതീക്ഷ. കങ്കുവ റിലീസായുള്ള ആദ്യ അവധി ദിവസത്തില്‍ കുതിപ്പുണ്ടാകും എന്നത് ശരിയായാല്‍ 100 കോടി ഇന്നലെ തികച്ചിട്ടുണ്ടാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കങ്കുവ എന്ന സിനിമയിലെ നായക താരമായ സൂര്യക്ക് പുറമേ നടരാജൻ സുബ്രഹ്‍മണ്യൻ, ആനന്ദരാജ്, ദിഷാ പഠാണി, റെഡിൻ കിംഗ്‍സ്‍ലെ, ടി എം കാര്‍ത്തിക്, ജി മാരിമുത്ത്, ദീപാ വെങ്കട്, ബാല ശരവണൻ, രവി രാഘവേന്ദ്ര, കെ എസ് രവികുമാര്‍, ഷാജി ചെൻ, ബി എസ് അവിനാശ്, അഴകം പെരുമാള്‍, പ്രേം കുമാര്‍, കരുണാസ്, രാജ് അയ്യപ്പ, ബോസ് വെങ്കട് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിരുത്തൈ ശിവയ്‍ക്കും മദൻ കര്‍ക്കിക്കുമൊപ്പം തിരക്കഥ എഴുതുന്നത് ആദി നാരായണനും ആണ്. വെട്രി പളനിസ്വാമിയാണ് വരാനിരിക്കുന്ന സൂര്യ ചിത്രമായ കങ്കുവയുടെ ഛായാഗ്രാഹണം. ദേവി ശ്രീ പ്രസാദാണ് സംഗീതം.

കങ്കുവയുടെ ബജറ്റ് ഏകദേശം 300 കോടിയില്‍ ഏറെ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇരട്ട വേഷത്തിലാണ് ചിത്രത്തില്‍ സൂര്യയുള്ളത്. സൂര്യ ടൈറ്റില്‍ കഥാപാത്രമായ കങ്കുവയെ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. രണ്ടാമത്തേത് പുതിയ കാലത്തെ ഒരു കഥാപാത്രമായ ഫ്രാൻസിസ് ആണ്.

Hot Topics

Related Articles