10 ഭാഷകൾ, 300 കോടി ബഡ്ജറ്റ് : “കങ്കുവ” കേരള ഷെഡ്യൂൾ ഇന്ന് ആരംഭിച്ചു

300 കോടിയിലധികം ബഡ്ജറ്റിൽ ഒരുങ്ങുന്ന സൂര്യയുടെ ഏറ്റവും പുതിയ ചിത്രം ‘കങ്കുവാ’യുടെ അടുത്ത ഷെഡ്യൂൾ കേരളത്തിൽ ഇന്ന് ആരംഭിച്ചു. ചെന്നൈയിലെ അവസാന ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷമാണ് ഷൂട്ടിംഗ് പുനരാരംഭിച്ചത്.

Advertisements

‘കങ്കുവ’ 10 ഭാഷകളിലായി 2ഡിയിലും 3ഡിയിലുമാണ് പുറത്തിറങ്ങുന്നത്. ‘കങ്കുവ’യിൽ സൂര്യ ഒന്നിലധികം റോളുകളിലാണ് പ്രത്യക്ഷപ്പെടുക. ദിഷ പടാനിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1500 വർഷങ്ങൾക്ക് മുമ്പുള്ള കഥ പറയുന്ന ചിത്രമാണ് ‘കങ്കുവ’. കഴിഞ്ഞ ‘കങ്കുവ’ ടൈറ്റിൽ ടീസറിൽ സൂര്യയുടെ അനിമേഷൻ കഥാപാത്രത്തിനൊപ്പം കാണുന്ന നായ, കുതിര, കഴുകൻ എന്നിവയ്ക്ക് ചിത്രത്തിന്റെ കഥയുമായി ശക്തമായ ബന്ധമുണ്ട്.

ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. വെട്രി പളനിസാമി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിംഗ് നിഷാദ് യൂസഫ്.

Hot Topics

Related Articles