‘സൂര്യ 42’ അല്ല, സൂര്യയുടെ ത്രീഡി പീരിയോഡിക് ത്രില്ലറിന്റെ കാത്തിരുന്ന പേര് ഇതാണ്

ആരാധകർ ഏറെ കാത്തിരുന്ന തമിഴ് നടൻ സൂര്യയുടെ 42-ാം ചിത്രത്തിന്റെ ടൈറ്റില്‍‌ പുറത്തുവിട്ടു. ‘കങ്കുവാ’ എന്നാണ് ചിത്രത്തിന്റെ പേര്. പീരിയോഡിക് ത്രില്ലറായി ത്രീഡിയില്‍ ഒരുക്കുന്ന ചിത്രം സൂര്യയുടെ കരിയറിലെ ഏറ്റവുമധികം മുതല്‍ മുടക്കുള്ള സിനിമയാണ്.

Advertisements

ബോളിവുഡ് താരസുന്ദരി ദിഷ പഠാനി ആണ് സിനിമയില നായിക. യു.വി. ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ.ഇ. ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശിവ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഗ്രീന്‍ സ്റ്റുഡിയോസാണ്. ദേവിശ്രീ പ്രസാദാണ് സംഗീത സംവിധാനം. ഛായാഗ്രഹണം വെട്രി പളനിസ്വാമി. ആദി നാരായണയുടെ തിരക്കഥയ്ക്ക് മദൻ കർക്കി സംഭാഷണമെഴുതുന്നു. വിവേകയും മദൻ കർക്കിയും ചേർന്നാണ് ഗാനരചന. സുപ്രീം സുന്ദറാണ് സംഘട്ടന സംവിധാനം.

മിലൻ കലാസംവിധാനവും നിഷാദ് യൂസഫ് എഡിറ്റിങ്ങും നിർവഹിക്കുന്നു. 2024-ന്റെ തുടക്കത്തിൽ ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

Hot Topics

Related Articles