തൻ്റെ പങ്കാളിയ്ക്ക് മറ്റൊരു ബന്ധം കിട്ടി; താനിപ്പോൾ പ്രൈമറി പാർട്ണർ അല്ല; തൻ്റെ പ്രണയ ബന്ധത്തിലുണ്ടായ മാറ്റം തുറന്ന് പറഞ്ഞ് നടി കനി കുസൃതി 

കൊച്ചി: നാടകനടിയായി അഭിനയജീവിതം ആരംഭിച്ച ആളാണ് കനി കുസൃതി. പിന്നീട് കേരള കഫേ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണിയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാനപുരസ്കാരവും കനി കുസൃതി നേടി. ജീവിതത്തിലെ കാഴ്ചപ്പാടുകള്‍ മടിയില്ലാതെ തുറന്ന് പറയുന്ന വ്യക്തി കൂടിയാണ് കനി കുസൃതി. ‍കേരള കഫെയ്ക്ക് ശേഷം കോക്ടെയ്ല്‍, ശിക്കാര്‍ തുടങ്ങിയ ചിത്രങ്ങളിലും കനി കുസൃതി അഭിനയിച്ചിട്ടുണ്ട്. കഥാപാത്രങ്ങളെ മാത്രമാണ് ഞാൻ ശ്രദ്ധിക്കാറുള്ളതെന്നും അല്ലാതെ മുഖ്യധാര-സമാന്തര ചിത്രങ്ങള്‍ എന്നിങ്ങനെ വേര്‍തിരിച്ച്‌ കാണാറില്ലെന്നും കനി പലപ്പോഴായി പറഞ്ഞിട്ടുണ്ട്. വ്യക്തി ജീവിതത്തിലെ കാഴ്ചപാടുകള്‍ കൊണ്ടും തീരുമാനങ്ങള്‍ കൊണ്ടും കനി എപ്പോഴും ജനശ്രദ്ധ നേടിയിട്ടുണ്ട്. അതിനാല്‍ തന്നെ കനിയുടെ അഭിമുഖങ്ങള്‍ പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. പാരലല്‍ സിനിമകളില്‍ കൂടുതലായി കണ്ട നടി പിന്നീട് ഹിന്ദിയില്‍ മഹാറാണി ഉള്‍പ്പെടെയുള്ള സീരീസുകളിലും അഭിനയിച്ചു.

Advertisements

ജീവിതത്തെ കനി നോക്കിക്കാണുന്ന രീതി വ്യത്യസ്തവും മനോഹരവുമാണെന്നാണ് മിക്കവരും അഭിപ്രായപ്പെടാറ്. തന്റെ പ്രണയബന്ധത്തില്‍ വന്ന മാറ്റത്തെക്കുറിച്ച്‌ തുറന്ന് സംസാരിക്കുകയാണിപ്പോള്‍ കനി. വണ്ടര്‍വാള്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കനി കുസൃതി മനസ് തുറന്നത്. ഫിലിം മേക്കര്‍ ആനന്ദ് ഗാന്ധിയാണ് കനി കുസൃതിയുടെ പങ്കാളി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആനന്ദിന്റെ ഇന്റലിജൻസിനെയാണ് താൻ ആരാധിക്കുന്നതെന്ന് മുമ്ബൊരിക്കല്‍ കനി കുസൃതി പറഞ്ഞിട്ടുണ്ട്. എന്നാലിപ്പോള്‍ ആനന്ദ് മറ്റൊരു ബന്ധത്തിലേക്ക് കടന്നെന്നും താനതില്‍ സന്തോഷവതിയാണെന്നും കനി കുസൃതി പറയുന്നു. അതേസമയം താനുമായുള്ള ആത്മബന്ധം നിലനില്‍ക്കുന്നുണ്ടെന്നും നടി വ്യക്തമാക്കി.

പങ്കാളിയോട് സഹോദരനോടെന്ന പോലെയുള്ള ആത്മബന്ധമാണ് ഇപ്പോഴുള്ളതെന്ന് കനി കുസൃതി തുറന്ന് പറഞ്ഞു. ഞാൻ എപ്പോഴും ഓപ്പണ്‍ റിലേഷൻഷിപ്പുണ്ടായിരുന്ന ആളാണ്. എനിക്ക് ഒരു പങ്കാളിയെ കണ്ടുപിടിച്ച്‌ ഒന്നിച്ച്‌ ജീവിക്കണം എന്ന് തോന്നിയിട്ടില്ല. കൂട്ടുകാരിയും അവളുടെ പാര്‍ട്ണറും ഒരുമിച്ച്‌ ജീവിക്കുന്നു, അവളുടെ വീട്ടില്‍ കെട്ടാതെ പോയ മകളെപ്പോലെ ജീവിക്കാനാണ് എനിക്കിഷ്ടം. ഒരു ഫാമിലി ഫീലിംഗ് എനിക്കിഷ്ടമാണ്. എന്റെ ഭര്‍ത്താവ് കുട്ടികള്‍ എന്നൊക്കെ പറയുന്നതൊന്നും ഇഷ്ടമല്ല.

എന്റെ സുഹൃത്തിനും പങ്കാളിക്കും കുട്ടികളുണ്ടെങ്കില്‍ ഞാനവരെ വളര്‍ത്താനും സഹായിക്കാം. പക്ഷെ ഒരാളെ ഇഷ്ടപ്പെടുന്നു, അവര്‍ക്കൊപ്പം ജീവിക്കുന്നു എന്ന സങ്കല്‍പ്പം തനിക്കില്ലെന്ന് കനി കുസൃതി തുറന്ന് പറഞ്ഞു. ബോയ് ഫ്രണ്ട്സ് ഉണ്ടാകുമ്ബോള്‍ ഇവര്‍ വേറെ ആരെയെങ്കിലും കണ്ട് പിടിച്ച്‌ ജീവിക്കട്ടെ എന്നാണ് കരുതിയത്.

ആനന്ദിനെ പരിചയപ്പെട്ടപ്പോളാണ് ഇത്രയും കണക്ഷനുള്ള ആളെ കിട്ടുമെങ്കില്‍ ഇത് മതി, ഇവരോടൊപ്പം ജീവിക്കാം എന്ന് തീരുമാനിച്ചത്. ആനന്ദ് മോണോഗമസ് ആയ ആളാണ്. പല ആളുകള്‍ വേണമെന്നുള്ള ആളല്ല. ഒരിഷ്ടം തോന്നുന്ന ഒരാള്‍ മതി. പക്ഷെ ഞാൻ ആദ്യമേ പറഞ്ഞു നമുക്ക് ഓപ്പണ്‍ റിലേഷൻഷിപ്പ് ആവാമെന്ന്. വേറെ ഇഷ്ടങ്ങളുണ്ടാകാം, പക്ഷെ നമ്മള്‍ ഒരുമിച്ച്‌ എന്ന സ്പേസ്. അങ്ങനെ ഇരുന്ന് ആനന്ദിന് അത് വളരെ പെയിൻഫുളായി.

അങ്ങനെ ഒരാളെ കണ്ടുപിടിച്ചു. അവര്‍ രണ്ട് പേരും മോണോഗമസ് ആയ ആള്‍ക്കാരാണ്. ഇപ്പോള്‍ ഞങ്ങള്‍ റൊമാന്റിക് പാര്‍ട്ണര്‍മാരല്ല. പക്ഷെ ഇന്റിമസിയുണ്ട്. ഞങ്ങള്‍ ഫാമിലിയാണ്. രണ്ട് പേര്‍ പാര്‍ട്ണര്‍ ആയി ഇരിക്കുമ്ബോഴുള്ള ഇന്റിമസി അതുപോലെ ഇപ്പോള്‍ വെക്കില്ല. അല്ലെങ്കില്‍ ആ വരുന്ന പെണ്‍കുട്ടിയും ആനന്ദും ഓപ്പണ്‍ റിലേഷൻഷിപ്പില്‍ ആയിരിക്കണം. പക്ഷെ അങ്ങനെയല്ല. അവര്‍ രണ്ട് പേരുമാണ് പ്രെെമറി പാര്‍ട്ണര്‍മാര്‍.

അങ്ങനെ വിചാരിക്കാനേ എനിക്കിനി പറ്റൂ. പക്ഷെ ഞാനും ആനന്ദും സഹോദരങ്ങളെ പോലെയായെന്നും കനി കുസൃതി വ്യക്തമാക്കി. തുറന്ന് സംസാരിക്കുന്നതാണ് തനിക്കിഷ്ടമെന്നും ഒരുപക്ഷെ ഇക്കാര്യങ്ങള്‍ പറഞ്ഞ് കൊണ്ട് തനിക്കെതിരെ വിമര്‍ശനം വന്നേക്കാമെന്നും കനി കുസൃതി വ്യക്തമാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.