കോട്ടയം : കെ. കെ. റോഡിൽ തിരക്കേറിയ കഞ്ഞിക്കുഴി കവലയിലെ ട്രാഫിക് ഐലന്റിന് സമീപത്തെ പുരയിടത്തിൽ നിന്നും പാമ്പിനെ പിടികൂടി. ഏകദേശം 11 മണിയോടെയാണ് തിരക്കേറിയ വഴിയുടെ ഫുട്ട്പാത്തിലൂടെ പാമ്പ് ഇഴഞ്ഞ് പോകുന്നത് സമീപത്തുള്ള കടയുടമകളുടെ ശ്രദ്ധയിൽ പെടുന്നതും ഇവർ ഉടൻതന്നെ ഈ വിവരം കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലും കോട്ടയം ഫോറസ്റ്റ് ഓഫീസിലും അറിയിക്കുന്നതും.
കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്നും അറിയിച്ച പ്രകാരം പോലീസ് കൺട്രോൾ റൂമിലെ സിവിൽ പോലീസ് ഓഫീസറും കേരള വനം വകുപ്പിന്റെ സയൻറിഫിക്ക് സ്നേക്ക് റെസ്ക്യൂ ടീമായ സർപ്പ വോളണ്ടിയർ അംഗവുമായ മുഹമ്മദ് ഷെബിൻ, വനം വകുപ്പിൽ നിന്നും അറിയിച്ച പ്രകാരം സർപ്പ വോളണ്ടിയറായ കളത്തിപ്പടി സ്വദേശി ഐജു എന്നിവർ സ്ഥലത്ത് എത്തുകയും ശാസ്ത്രീയമായ രീതിയിൽ പാമ്പിനെ പിടികൂടി ബാഗിൽ ആക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പകൽ സമയം റോഡിൽ നല്ല തിരക്ക് ഉണ്ടായതിനാൽ ചെറിയതോതിൽ ഗതാഗത തടസ്സവും ഉണ്ടായി. നഗരത്തിൽ നിന്നും പിടികൂടിയ കാട്ടുപാമ്പിനെ കൺട്രോൾ റൂം വാഹനം 5 ലെ എസ് ഐ ഷാജി, സിപിഒ അനുമോദ്, സിപിഒ മുഹമ്മദ് ഷെബിൻ എന്നിവർ ചേർന്ന് പാറമ്പുഴയിലുള്ള വനംവകുപ്പിന്റെ ഓഫീസിലെത്തി കൈമാറി.