കാഞ്ഞിരപ്പള്ളിയിൽ അയൽവാസിയുടെ പ്രകൃതി വിരുദ്ധ പീഡനം സഹിക്കവയ്യാതെ കത്തെഴുതിവച്ച് പെൺകുട്ടികൾ നാടുവിടാനൊരുങ്ങി; ബന്ധുക്കളുടെ ഇടപെടലിൽ പുറത്തായത് വർഷങ്ങൾ നീണ്ടു നിന്ന പീഡനം; കാഞ്ഞിരപ്പള്ളിയിൽ പോക്‌സോ കേസിൽ പത്തൊൻപതുകാരൻ പിടിയിൽ

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ അയൽവാസിയുടെ പ്രകൃതി വിരുദ്ധ പീഡനത്തെ തുടർന്നു പൊറുതിമുട്ടിയ പെൺകുട്ടികൾ കത്തെഴുതി വച്ച ശേഷം വീടുവിട്ടിറങ്ങാനൊരുങ്ങി. കൃത്യ സമയത്ത് ബന്ധുക്കൾ കത്ത് കണ്ടെത്തിയതോടെ, ചുരുളഴിഞ്ഞത് മൂന്നു വർഷം നീണ്ടു നിന്ന ക്രൂരമായ പീഡനം. പെൺകുട്ടികളെ മൂന്നു വർഷത്തോളമായി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിനെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisements

കാഞ്ഞിരപ്പള്ളി വില്ലണി മിച്ചഭൂമി നഗറിൽ ചിറപ്പാറയിൽ ഇൻസാദ് ( ഇച്ചു -19) നെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നു വർഷത്തോളമായി ഇയാൾ സഹോദരിമാരായ പെൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ക്രൂരമായ പീഡനം സഹിക്കാനാവാതെ വന്നതോടെയാണ് പെൺകുട്ടികൾ കത്തെഴുതി വച്ച ശേഷം നാടുവിടാൻ തീരുമാനിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാനസികമായി വിഷമിച്ച പെൺകുട്ടികൾ കത്തെഴുതി വെച്ച ശേഷം നാട് വിട്ടുപോകുന്നതിനുളള ശ്രമം നടത്തുകയായിരുന്നു. ഇത് സൂചിപ്പിച്ചു കൊണ്ട് കത്ത് എഴുതി വച്ചത് വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. തുടർന്നു, പൊലീസ് പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റർ ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തിൽ പ്രതി നടത്തിയ ക്രൂര പീഡനത്തിന്റെ കഥ പുറത്താകുകയായിരുന്നു. ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles