കോട്ടയം : അമൽ ജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ സമരം പിൻവലിച്ച് വിദ്യാർത്ഥികൾ . മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഉണ്ടാകും എന്ന ഉറപ്പിലാണ്. വിദ്യാർത്ഥി സമരം പിൻവലിച്ചത്.കോളജ് മാനേജ്മെന്റ്, വിദ്യാർഥി പ്രതിനിധികൾ എന്നിവരുമായി മന്ത്രിമാരായ ആർ ബിന്ദുവും വി എൻ വാസവനും ഇന്നു നടത്തിയ ചർച്ചയിലാണ് തീരുമാനം.
കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർഥിനി ശ്രദ്ധ സതീഷ് ജീവനൊടുക്കിയ സംഭവം സമഗ്രമായി ക്രൈംബ്രാഞ്ച് അന്വേഷിക്കും.
കാഞ്ഞിരപ്പള്ളി ഗസ്റ്റ് ഹൗസിലായിരുന്നു മന്ത്രിമാരുടെ നേതൃത്വത്തിലുള്ള ചർച്ച.
ചർച്ചയെ തുടർന്ന് വിദ്യാർത്ഥി സമരം പിൻവലിച്ചു. വിഷയത്തിൽ അന്വേഷണമുണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകിയതിന് ശേഷമാണ് സമരം പിൻവലിക്കാൻ വിദ്യാർത്ഥികൾ തയ്യാറായത്. കോളേജ് തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും. വിദ്യാർത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് കോളേജ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം കോളേജിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ച് അക്രമാസക്തമായിരുന്നു.