എവിടെ ? എപ്പോൾ? കണ്ണൂർ സ്‌ക്വാഡ് ഒടിടിയിലേക്ക്…

മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം കണ്ണൂര്‍ സ്‍ക്വാഡ് പുതിയ  റെക്കോര്‍ഡുകളുമായി മുൻപോട്ട് കുതിക്കുകയാണ്. കണ്ണൂര്‍ സ്‍ക്വാഡിന്റെ ഒടിടി റിലീസ് സംബന്ധിച്ചാണ് പുതിയ റിപ്പോര്‍ട്ടാണ്

ചിത്രത്തിന്റെ സ്‍ട്രീമിംഗ് റൈറ്റ്‍സ് ഡിസ്‍നി ഹോട്‍സ്റ്റാറാണ് നേടിയിരിക്കുന്നത്. നവംബറില്‍ പ്രദര്‍ശനം ഉണ്ടാകുമെന്നും ഒടിടി പ്ലാറ്റ്‍ഫോമുമായി അടുത്തവൃത്തങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലൂടെ സ്ഥിരീകരിച്ചു. കണ്ണൂര്‍ സ്‍ക്വാഡ് ആഗോളതലത്തില്‍ 82.95 കോടി രൂപയാണ് ആകെ നേടിയത് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കണ്ണൂര്‍ സ്‍ക്വാഡ് ആകെ 75 കോടി രൂപ നേടിയെന്ന് ഔദ്യോഗികമായി ഒക്ടോബര്‍ 17ന് അറിയിച്ചിരുന്നു. റോബി വര്‍ഗീസ് രാജാണ് സംവിധാനം. റോബി വര്‍ഗീസ് രാജ് സംവിധായകനായി തുടക്കം മികച്ചതാക്കിയിരിക്കുന്നുവെന്നാണ് പ്രതികരണങ്ങളും. മുഹമ്മദ് ഷാഫിക്കൊപ്പം കണ്ണൂര്‍ സ്‍ക്വാഡിന്റെ തിരക്കഥാ രചനയില്‍ നടൻ റോണി ഡേവിഡ് രാജും പങ്കാളിയപ്പോള്‍ മികച്ച ഒരു ത്രില്ലര്‍ ചിത്രമായിരിക്കുന്നു കണ്ണൂര്‍ സ്‍ക്വാഡ്. മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ എത്തിയ കണ്ണൂര്‍ സ്‍ക്വാഡിന്റെ വിതരണം ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസും ആണ്.

കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പറമ്പോല്‍, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങി നിരവധി താരങ്ങളും പ്രധാന വേഷങ്ങളിലുണ്ട്.

Hot Topics

Related Articles