കെ- റെയിൽ: കേരളത്തിന്റെ സമഗ്ര വികസനത്തിന് ഹാനികരം: ലിജിൻ ലാൽ

കോട്ടയം : അടിസ്ഥാനപരമായി യാതൊരുവിധ ശാസ്ത്രീയ പഠനങ്ങളോ വിദഗ്ധരുമായി ചർച്ചകളോ നടത്താതെ പശ്ചിമഘട്ടത്തെ ഒന്നടങ്കം തകർക്കുകയും കേരളത്തെ കടക്കെണിയിൽ മുക്കി കൊല്ലുകയും ചെയ്യുന്ന കെ റയിലിന്റെ  അർദ്ധ അതിവേഗ റെയിൽവേ പദ്ധതി സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് ഹാനികരമെന്ന് ബിജെപി കോട്ടയം ജില്ലാ പ്രസിഡണ്ട്  ജി.ലിജിൻ ലാൽ.

Advertisements

കെ റെയിൽ  പദ്ധതിയുടെ അതിർത്തി നിർണയിച്ച് കല്ലിടുവാൻ  വന്ന ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും, സാമഗ്രികളുമായി എത്തിയ വാഹനങ്ങളും വെള്ളൂതുരുത്തിയിൽ തടഞ്ഞു വെച്ചുകൊണ്ടുള്ള ജനകീയ പ്രക്ഷോഭ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളൂതുരത്തി പാടശേഖരത്തിൽ അളന്നു കല്ലിടാൻ ആണ് കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എത്തിയത്.

എന്നാൽ വിവരമറിഞ്ഞ് ബിജെപി പ്രവർത്തകരും നാട്ടുകാരും കെ റെയിൽ  സമരസമിതിയും ഉദ്യോഗസ്ഥരെ തടഞ്ഞുകൊണ്ട് പാടത്ത്  നിലയുറപ്പിച്ചു. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹവും സംഭവസ്ഥലത്ത് എത്തിച്ചേർന്നു. നാട്ടുകാരെയും സമരം ചെയ്യുന്നവരെയും ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കാൻ പോലീസ് ശ്രമിക്കുന്നതിനിടയിൽ  ബിജെപി ജില്ലാ പ്രസിഡണ്ട് ജി.ലിജിൻ ലാൽ  ഡി.വൈ. എസ്. പി അടക്കമുള്ള പൊലീസ് സംഘവും കെ റയിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കല്ലിടാൻ അനുവദിക്കില്ല എന്ന നിലപാടിൽ ബിജെപിയും സമരസമിതിയും സമീപവാസികളും  ഉറച്ചുനിന്നതോടെ പാടത്ത് കല്ലിടാനുള്ള നീക്കം ഉപേക്ഷിച്ച് കെ റയിൽ ഉദ്യോഗസ്ഥർക്കും പൊലീസിനും തിരികെ മടങ്ങേണ്ടിവന്നു. ബിജെപി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി എസ് രതീഷും പനച്ചിക്കാട് നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ജി ജയകൃഷ്ണനും പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം കൊടുത്തു. വൈസ് പ്രസിഡണ്ട് കെ പി ഭുവനേശ്. പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡണ്ട്  ശ്രീകാന്ത്, യുവമോർച്ച ജില്ലാ പ്രസിഡണ്ട് അശ്വിൻ മാമലശ്ശേരി, പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുമാ മുകുന്ദൻ, ഡോ : ലിജി വിജയകുമാർ, എൻ കെ കേശവൻ, ജയൻ കല്ലുങ്കൽ  തുടങ്ങിയവർ പ്രതിഷേധ യോഗത്തിൽ പ്രസംഗിച്ചു.

Hot Topics

Related Articles