കോട്ടയം :കെ റെയിൽ പദ്ധതി ഒരു കാരണവശാലും നടപ്പിലാക്കുവാൻ അനുവദിക്കില്ലെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പറഞ്ഞു കേന്ദ്ര അനുമതി ലഭിക്കാതെ നിയമവിരുദ്ധമായിട്ടാണ് സ്വകാര്യ ഭൂമിയിൽ കല്ലിടുവാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലയിൽ വിവിധ ഭാഗങ്ങളിൽ നിയമവിരുദ്ധമായി കല്ലിടുവാനുള്ള നീക്കത്തിത്തിനെതിരെ കൊല്ലാട് ജംഗ്ഷനിൽ നടന്ന പ്രധിഷേതജ്വാല ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പഞ്ചായത്ത്ഗം സിബി ജോൺ കൊല്ലാടിന്റെ അധ്യക്ഷതയിൽ കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗങ്ങളായ വി ജെ ലാലി, അഡ്വ. പ്രിൻസ് ലുക്കോസ്, ജനകീയ സമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻ ചിറ, ഗ്രാമപഞ്ചായത് ആക്ടിങ് പ്രസിഡന്റ് റോയ് മാത്യു, കുര്യൻ പി കുര്യൻ,, ഗ്രാമപഞ്ചായത് അംഗങ്ങളായ സുനിൽ ചാക്കോ, മിനി ഇട്ടികുഞ്ഞു, ജയന്തി ബിജു, എഡിസൺ എബ്രഹാം, ജൂഫിൻ മാത്യു, മനോജ് ജെയിംസ്, ടി ടി ബിജു, ജയൻ ബ മഠം എന്നിവർ പ്രസംഗിച്ചു.