കാരാപ്പുഴയിൽ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു: മരിച്ചത് കാരാപ്പുഴ സ്വദേശി ജോഷി; മരണകാരണമറിയാതെ പൊലീസും ബന്ധുക്കളും

കോട്ടയം:
കാരാപ്പുഴയിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. കാരാപ്പുഴ പ്രദേശത്തു നിന്നും വ്യാഴാഴ്ച വൈകിട്ടോടെ കാണാതായ പന്തീരുപറ ജോഷിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാരാപ്പുഴ അമ്പലക്കടവ് ഭാഗത്തെ തോട്ടിൽ നിന്നാണ് ജോഷിയുടെ മൃതദേഹം കണ്ടെത്തിയത്.

Advertisements

ജോഷിയെ കാണാനില്ല എന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ബന്ധുക്കൾ കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് ഇയാൾക്കായി അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് കാരാപ്പുഴ അമ്പലക്കടവ് ഭാഗത്ത് യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിവരം അറിഞ്ഞ് കോട്ടയം വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസും, അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തി നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം ജോഷിയുടേത് തന്നെയാണെന്ന് തിരിച്ചറിഞ്ഞത്. പോലീസ് നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.

Hot Topics

Related Articles