കോട്ടയം: കാരാപ്പുഴയ സർവീസ് സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പ് വാർത്ത ജാഗ്രതാ ന്യൂസ് ലൈവ് പുറത്തു കൊണ്ടു വന്നതിനു പിന്നാലെ പ്രതിഷേധവുമായി ബി.ജെ.പി അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ. സി.പി.എം നേതൃത്വത്തിലുള്ള ബാങ്ക് ഭരണ സമിതി നടത്തിയ കൊടിയ അഴിമതിയ്ക്കെതിരെയാണ് ഇപ്പോൾ ബി.ജെ.പി രംഗത്ത് എത്തിയിരിക്കുന്നത്.
ജില്ലയിൽ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നിന്നും കോടി കണക്കിന് രൂപയുടെ അഴിമതി ആണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ പറഞ്ഞു. സിപിഎം ഭരിക്കുന്ന കാരാപ്പുഴ സർവീസ് സഹകരണ ബാങ്കിൽ നിന്നും കോടികളാണ് പാർട്ടി നേതാക്കളും അനുഭാവികളും തട്ടിപ്പ് നടത്തിയിരിക്കുന്നത്. ബാങ്ക് പ്രസിഡന്റ് വരെ പരാതിപ്പെട്ടിട്ടും സഹകരണ ജോയിന്റ് രജിസ്ട്രാർ കേസ് എടുക്കാത്തത് സിപിഎം ഇടപെടൽ കൊണ്ടാണ് എന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ആരോപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലയിൽ വ്യാപകമായി അഴിമതിയും തട്ടിപ്പും പുറത്തുവരുമ്പോൾ സഹകരണ വകുപ്പ് മന്ത്രിയും പാർട്ടി നേതൃത്വവും മൗനം പാലിക്കുന്നത് തട്ടിപ്പുകൾ ഇവരുടെ കൂടെ അറിവോടുകൂടി ആണെന്ന് വ്യക്താണെന്നു അദ്ദേഹം സൂചിപ്പിച്ചു.സാധാരണക്കാരെ വഞ്ചിച്ചുകൊണ്ട് സഹകരണ ബാങ്കുകളെ കൊള്ളയടിക്കുന്ന സിപിഎം നടപടിക്കെതിരെ കൃത്യമായ അന്വേഷണം നടത്തിയില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.