ഇടിച്ചു കൂട്ടി വാരിയെടുത്തു മെഡലുകൾ..! തെങ്ങണയിലെ ഈ അക്കാഡമിയിൽ മെഡൽ നിറച്ച് കരാട്ടേ കിഡ്‌സ്; വീഡിയോ റിപ്പോർട്ട് കാണാം

കോട്ടയം: വെറും ഇടിയല്ല.. ഇടിച്ചിടിച്ച് ഈ പെൺപുലികൾ വാരിക്കൂട്ടിയത് ഒരു കുട്ട മെഡലുകളാണ്. കരോട്ടെയിൽ കോട്ടയത്തിന്റെ അഭിമാന താരകങ്ങളായാണ് ഈ പെൺപുലികൾ ഇപ്പോൾ തിളങ്ങുന്നത്. തെങ്ങണ ബുഷീദോ അക്കാദമി ഓഫ് മാർഷൽ ആട്‌സ് അക്കാദമിയുടെ ഷെൽഫ് നിറയെ ഈ സംഘത്തിന്റെ മെഡലുകൾ നിറഞ്ഞു കഴിഞ്ഞു. കോട്ടയം ബിസിഎം കോളേജ് വിദ്യാർത്ഥിനി സിനി ദേവസ്യ, ബസേലിയസോ കോളേജ് വിദ്യാർത്ഥിനി ഹരിപ്രിയ പ്രഫുൽ, കൂട്ടത്തിലെ കൊച്ച് പയ്യനും മിടുമിടുക്കനുമായ ജസ്റ്റിൻ ജോൺ ജോസ് എന്നിവരാണ് ജില്ലയുടെ അഭിമാനം വാനോളം ഉയർത്തി ഇടിച്ചിടിച്ച് ഏഷ്യൻ ഗെയിംസ് ക്വാളിഫെയർ റൗണ്ട് വരെ എത്തിയത്.

Advertisements

സംസ്ഥാന തലത്തിൽ കരാട്ടെ അക്കാദമി നടത്തിയ മത്സരങ്ങളിൽ മിന്നും വിജയമാണ് അക്കാദമിയിൽ നിന്നും സിനിയും, ഹരിപ്രിയയും, ജസ്റ്റിനും സ്വന്തമാക്കിയത്. സംസ്ഥാന തലത്തിൽ സ്വർണ മെഡലിന്റെ തിളക്കവുമായാണ് മൂന്നു പേരും ദേശീയ തലത്തിലേയ്ക്കു പറന്നിറങ്ങിയത്. സിനി ദേശീയ തലത്തിൽ വെള്ളി നേടിയപ്പോൾ, ഹരിപ്രിയയും ജസ്റ്റിനും വെങ്കലമെഡലാണ് സ്വന്തമാക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തെങ്ങണയിൽ കഴിഞ്ഞ പന്ത്രണ്ട് വർഷമായി പ്രവർത്തിക്കുന്ന ബുഷീദോ അക്കാദമി ഓഫ് മാർഷൽ ആട്‌സ് അക്കാദമിയുടെ ശിഷ്യഗണത്തിൽപ്പെട്ടവരാണ് മൂന്നു പേരും. അക്കാദമിയുടെ പോരാട്ടവീര്യവുമായി സംസ്ഥാന തലത്തിൽ മത്സരിക്കാൻ മൂന്നു പേരും ഇറങ്ങിയപ്പോൾ, കോട്ടയം ജില്ലയിൽ ഈ അക്കാദമി വാരിക്കൂട്ടിയത് ആറു മെഡലുകളാണ്. ജില്ലയിലെ മറ്റൊരു അക്കാദമിയ്ക്കും ഈ നേട്ടം അവകാശപ്പെടാനുണ്ടായിരുന്നില്ല.

മുൻ കരാട്ടെ താരങ്ങളായ ശരത് എൽദോ ഫിലിപ്പ്, മനോജ് ജോർജ്, അനൂപ് എസ്.നായർ എന്നിവരാണ് ഇവിടെ തങ്ങളുടെ ശിഷ്യർക്ക് കരാട്ടെയുടെ ബാല പാഠങ്ങൾ പകർന്നു നൽകുന്നത്. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ സ്‌കൂളുകളിലും വിവിധ സ്ഥലങ്ങളിലും സെൽഫ് ഡിഫൻസിംങ് കോഴസുകളും കരാട്ടെ ക്ലാസുകളും ഈ മൂവർ സംഘം നടത്തുന്നുണ്ട്. വരും വർഷങ്ങളിലും മികവാർന്ന് മത്സര വിജയങ്ങളാണ് ഇവർ പ്രതീക്ഷിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.