കോഴിക്കോട്: ഐ.എന്‍.എല്ലിലേക്ക് പോകുകയാണെന്ന വാര്‍ത്ത നിഷേധിച്ച് കൊടുവള്ളി മുന്‍ എം.എല്‍.എ കാരാട്ട് റസാഖ്. ഐ.എന്‍.എല്ലിലേക്ക് പോകുന്നതിന് സി.പി.എമ്മിന്റെ അനുമതി വേണമെന്നും അനുമതി ലഭിച്ചാലുടന്‍ ചേരുമെന്നുമായിരുന്നു വാര്‍ത്തകള്‍. ഇത് നിഷേധിച്ച കാരാട്ട് റസാഖ് താന്‍ സി.പി.എമ്മിന്റെ ഭാഗമായി തുടരുമെന്ന് വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊടുവള്ളിയിലെ തോല്‍വിക്ക് പിന്നില്‍ വന്‍ ഗൂഡാലോചന നടന്നുവെന്നും സി.പി.എമ്മിനോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും ഈ സാഹചര്യത്തിലാണ് ഐ.എന്‍.എല്‍ പ്രവേശനത്തിനൊരുങ്ങുന്നതെന്നുമായിരുന്നു വാര്‍ത്ത. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് നേതാവ് എം.കെ മുനീറോട് 6,344 വോട്ടിനായിരുന്നു കാരാട്ട് റസാഖ് തോറ്റത്. കൊടുവള്ളി മുന്‍ ഇടതു സ്വതന്ത്ര എം.എല്‍.എയായിരുന്നു കാരാട്ട് റസാഖ്. ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റുമായിരുന്നു.