കർക്കിടമാണ്…”കർക്കിടക കഞ്ഞി” അഥവാ “മരുന്നു കഞ്ഞി” കുടിക്കാം… അറിയേണ്ടതെല്ലാം…

ആരോഗ്യ പരിചരണത്തിന് ഏറ്റവും ഉത്തമമായ സമയമാണ് കർക്കിടകം. പ്രത്യേകിച്ച് ആയുർവേദ സംബന്ധമായ ചികിത്സകൾക്ക്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് കര്‍ക്കടകക്കഞ്ഞി അഥവാ ഔഷധക്കഞ്ഞി കുടിക്കൽ. കര്‍ക്കിടക മാസത്തില്‍ ദേഹരക്ഷയ്ക്കായി തയ്യാറാക്കി ഉപയോഗിക്കുന്ന കഞ്ഞിയാണ് ഇത്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക, ആരോഗ്യം നിലനിര്‍ത്തുക എന്നതാണ് കർക്കിടക കഞ്ഞി കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്.

Advertisements

ഈ കഞ്ഞി ഉണ്ടാക്കാൻ ഞവര അരിയാണ് ഇതിൽ പ്രധാനമായും ഉപയോഗിക്കുന്നത്. ജീരകം ,തിരുതാളി ,ഉഴിഞ്ഞി ,ബല ,അതിബല ,ചതുർജതം, ജാതിക്ക, ഗതിപത്രി, ദനകം, കലസം, അസള്ളി, ശതകുപ്പ, മഞ്ഞൾ , കക്കൻ കായ എന്നിവ പാലിലോ ,തേങ്ങാ പാലിലോ തിളപ്പിച്ച് ,ഉപ്പും ,ശർക്കരയും ചേർക്കുന്നതാണ് കർക്കിടക കഞ്ഞി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഔഷധച്ചെടിച്ചാറുകളും സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ത്തുള്ളതാണ് ഈ കഞ്ഞിയെന്നതാണ് ഔഷധക്കഞ്ഞിയുടെ പ്രത്യേകത. കുറഞ്ഞത് ഏഴുദിവസമെങ്കിലും ഔഷധക്കഞ്ഞി കുടിക്കണം. കഞ്ഞി കുടിക്കുന്ന ദിവസങ്ങളില്‍ നിര്‍ബന്ധമായും പഥ്യം പാലിക്കണം. ചായ, ഇറച്ചി, മീന്‍, മദ്യപാനം, സിഗരറ്റു വലി, തുടങ്ങിയവ ഒഴിവാക്കണം.

കഞ്ഞി കുടിച്ച് തുടര്‍ന്നുള്ള കുറച്ചുനാളുകളും ഈ പഥ്യം പാലിക്കേണ്ടതാണ്. ഏഴു ദിവസമാണ് കഞ്ഞി കുടിക്കുന്നതെങ്കില്‍ പതിനാലു ദിവസം പഥ്യം പാലിക്കണമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. ഔഷധക്കഞ്ഞി എപ്പോഴും അത്താഴമാക്കുന്നതാണ് നല്ലത്.

കർക്കിടക കഞ്ഞി തയ്യാറാക്കുന്ന വിധം:

  • ഞവരയരി / നെല്ലു കുത്തരി / ഉണക്കലരി ആവശ്യത്തിന് മേടിച്ച് ഉപയോഗിക്കുക. 3 പേർക്കുള്ള മരുന്നാണിത്. അത് അനുസരിച്ച് അരി എടുക്കാം.
    മുക്കുറ്റി, കീഴാർ നെല്ലി, ചെറൂള, തഴുതാമ, മുയൽ ചെവിയൻ, ബലിക്കറുക, ചെറുകടലാടി, പൂവാംകുറി ന്നില – ഇവയെല്ലാം സമൂലം തൊട്ടുരിയാടാതെ പറിച്ച് നന്നായി കഴുകി ചതയ്ക്കുക.
  • കുറുന്തോട്ടി – വേര് മാത്രം
  • ഉലുവ, ആശാളി ( അങ്ങാടി കടയിൽ ലഭിക്കും ) ഇവ പൊടിച്ചു ചേർക്കുക.
  • കക്കുംകായ – പരിപ്പ് ( അങ്ങാടി കടയിൽ കിട്ടും ),
  • ചെറുപയർ – പൊടിച്ചു ചേർക്കുക.

മരുന്നുകൾ എല്ലാം കൂടി 30gm / 60gm ചതച്ച് നന്നായി കിഴികെട്ടി അരിയിൽ ഇട്ട് കഞ്ഞി വച്ച് കഴിക്കുക. ആവശ്യമുണ്ടെങ്കിൽ മാത്രം തേങ്ങ പീര ഇടാം. ജീരകം, ചുവന്നുള്ളി ഇവ നെയ്യിൽ ചേർത്ത് വറുത്ത് ചേർക്കാം. ഉപ്പ് ആവശ്യമുണ്ടെങ്കിൽ ഇന്തുപ്പോ കല്ലുപ്പോ ചേര്‍ത്ത് കഴിക്കാം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.