കുറവിലങ്ങാട് : വറുതിയുടെയും തേരാത്ത മഴയുടെയും മറ്റൊരു കർക്കിടകം കൂടി പഴമക്കാർക്ക് പറയുവാൻ ഉണ്ടായിരുന്നു. വരുന്ന വർഷത്തേക്കുള്ള ഊർജം സംഭരിക്കാനാണ് പൂർവികർ ഈ മാസത്തെ കണ്ടിരുന്നത്. അതുകൊണ്ട് തന്നെ ആരോഗ്യം സംരക്ഷിക്കാൻ പൂർവികർ ഈ മാസത്തെയാണ് തെരഞ്ഞെടുത്തിരുന്നത്. പ്രഭാതത്തിലുള്ള എണ്ണതേച്ചുകുളി, ഔഷധക്കഞ്ഞി കുടിക്കൽ, പത്തിലതോരൻ തുടങ്ങിയവ ഈ മാസത്തിൽ ഒരു പതിവായിരുന്നു..
അതുപോലെ തന്നെ കർക്കിടം വറുതിയുടെയും കൂടി കാലമാണ്. പട്ടിണിയും തൊഴിലായ്മയുമൊക്കെ ഒരുക്കാലത്ത് കർക്കിടം കൂടുതൽ രൂക്ഷമാക്കിയിരുന്നു. കർക്കിടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു എന്നൊരു പഴഞ്ചൊല്ലുകൾ തന്നെ പ്രചാരത്തിലുണ്ടായിരുന്നു എന്നാൽ പുതു തലമുറക്ക് ഇവയെല്ലാം കാലാം അന്യമാക്കി.പഴമക്കാരുടെ കർക്കടകത്തിലെ ദുരിതം പുത്തൻ തലമുറ കണ്ടിട്ടില്ല, അന്നത്തെ ജീവിതചര്യയും അന്യമായിരിക്കുന്നു. കർക്കടകമെന്ന് കേൾക്കുമ്പോൾ പഴയ തലമുറയുടെ മനസ്സിൽ തെളിയുന്നത് ഇല്ലായ്മയുടെയും വറുതിയുടെയും ചിത്രമാണ്. അതുകൊണ്ട് തന്നെയാണ് ‘പഞ്ഞമാസം ‘ എന്ന് ഇരട്ടപ്പേര് വീണത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കർഷകർക്കായിരുന്നു ദുരിതം കൂടുതൽ. കനത്ത മഴയും കാറ്റും പ്രതീക്ഷകളെ ചവിട്ടിയരച്ചുകൊണ്ട് കടന്നുപോകും. ഞാറ്റുവേലക്ക് വിതച്ച വിത്ത് നശിക്കാതെയും വിളവ് നശിക്കാതെയും കാക്കാൻ കർഷകർ ഉറക്കമിളച്ചിരിക്കുന്ന മാസം. പരമ്പരാഗത തൊഴിൽ ചെയ്തിരുന്നവരുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല.
കർഷകന്റെ കൃഷിയിലെ ആദായവും സാധാരണക്കാരുടെ പ്രതീക്ഷകളുമെല്ലാം മഴവെള്ളത്തിൽ ഇല്ലാതാകും. ജോലിയില്ലാത്ത അവസ്ഥ പട്ടിണിയിൽ ചെന്നവസാനിക്കും. പഴമക്കാർ പറയും കർക്കടകത്തിൽ ഇടിവെട്ടിയാൽ കരിങ്കല്ലിനും ദോഷമെന്ന്. എങ്കിലും പൊൻ ചിങ്ങത്തിനുള്ള പ്രതീക്ഷയോടെയുള്ള കാത്തിരിപ്പ് കൂടിയായിരുന്നു കർക്കടകം.