ഹായ് ​ഗയ്സ്… ആ വീ‍ഡിയോയുമെത്തി…​ഗയ്സ്… കാർത്തിക്ക് സൂര്യയുടെ വിവാഹ വിശേഷവും പെണ്ണുകാണൽ അപാരതയും… വധുവിനെ തെരഞ്ഞ് ആരാധകർ !

യൂട്യബ് വ്‌ളോഗുകൾ ചെയ്തുകൊണ്ടാണ് കാർത്തിക് സൂര്യ പ്രേക്ഷക ശ്രദ്ധ നേടിയത്. ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന ടെലിവിഷൻ ഷോ ഹോസ്റ്റ് ആയതോടെ കാർത്തിക്കിന്റെ ജനപ്രീതി കൂടി. ഷോയിൽ തിരക്കാണെങ്കിലും തന്റെ പേഴ്‌സണൽ വ്‌ളോഗുകളും, സുഹൃത്തുക്കൾക്കൊപ്പം ചെയ്യുന്ന ഇന്റലേക്‌സ് പോട്കാസ്റ്റ് എന്ന വ്‌ളോഗിലും സ്ഥിരമായി കാർത്തിക് എത്താറുണ്ട്. ഇപ്പോഴിതാ വിവാഹത്തെ കുറിച്ചുള്ള വിശദ വിവരങ്ങളുമായി ഇൻലേക്‌സ് പോട്കാസ്റ്റ് വീഡിയോയുമായി എത്തിയിരിക്കുകയാണ് കാർത്തിക്.

തന്റെ ചാനലിലെ ഡെയ്‌ലി വ്‌ളോഗിന്റെ നൂറാം എപ്പിസോഡിലാണ് താരം കല്യാണ വാർത്ത അറിയിച്ചത്. കാർത്തിക് തന്നെ കണ്ടെത്തിയ പെൺകുട്ടിയെ പെണ്ണുകാണാനായി അച്ഛനും അമ്മയും കസിൻസും പോകുന്ന വിവരം കാർത്തിക് അറിയിക്കുകയായിരുന്നു. പുതിയ വീഡിയോയിൽ പെണ്ണുകാണലിനെ കുറിച്ചും, കല്യാണത്തിന്റെ പ്ലാനിങുകളെ കുറിച്ചും എല്ലാമാണ് കാർത്തിക് പങ്കുവച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഞാൻ നേരത്തെ കണ്ട് വച്ച് പെൺകുട്ടിയായത് കൊണ്ട്, ആദ്യത്തെ പെണ്ണു കാണൽ ചടങ്ങിന് എന്നെ കൊണ്ടു പോയില്ല എന്നാണ് വീഡിയോയിൽ കാർത്തിക് പറയുന്നത്. അച്ഛനും അമ്മയും ഒക്കെ പോയി പെണ്ണ് ചോദിക്കുകയായിരുന്നു. ഓകെ ആയ സാഹചര്യത്തിൽ ഓഫിഷ്യൽ പെണ്ണുകാണലാണ് കഴിഞ്ഞ ദിവസം നടന്നത്. ഇനി അടുത്ത ചടങ്ങുകളിലേക്ക് കടക്കുകയാണെന്നും വീഡിയോയിൽ താരം പറയുന്നുണ്ട്.

ഞാൻ വളരെ അധികം എക്സൈറ്റഡ് ആണ് എന്ന് കാർത്തിക് പറയുന്നു. പുള്ളിക്കാരിയും എക്സൈറ്റഡ് ആണ്. ലൈഫിലെ ഏറ്റവും വലിയ ടേണിങ് പോയിന്റ് തന്നെയാണിത്. ഇത്രയും കാലം ഒറ്റയ്ക്ക് നടന്ന ആൾക്കാർ, ഇനി ഒരുമിക്കാൻ പോകുന്നു, നമുക്കൊരു ജീവിത പങ്കാളി വരുന്നു എന്നൊക്കെ പറയുന്നത് വലിയ കാര്യം തന്നെയാണ്, ഉത്തരവാദിത്വമാണ് എന്നാണ് വിവാഹത്തെക്കുറിച്ച് കാർത്തിക് സൂര്യ പറയുന്നത്. താരത്തിന്റെ പങ്കാളിയെ അറിയാനുള്ള ആകാംഷയിലാണ് ആരാധകർ ഇപ്പോൾ.

Hot Topics

Related Articles