കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത് കത്രിന കൈഫിന്റെ വിവാഹ വാർത്തയാണ്. വളരെ ചുരുക്കം ചിലരെ മാത്രമാണ് കത്രീനയും വിക്കിയും മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന തങ്ങളുടെ വിവാഹത്തിന് ക്ഷണിച്ചിട്ടുള്ളത്. എന്നാൽ ക്ഷണിക്കപ്പെട്ട അതിഥികൾ പോലും കർശനമായ ചില നിബന്ധനകൾ പാലിക്കേണ്ടതായുണ്ട്. നാളെ മുതൽ വ്യാഴാഴ്ച വരെയാണ് വിവാഹ ചടങ്ങുകൾ നടക്കുന്നത്.
വിവാഹത്തിന് വരുന്ന അതിഥികൾ ഒരു പ്രത്യേക സ്റ്റിക്കർ പതിപ്പിച്ച വാഹനത്തിലായിരിക്കണം വിവാഹവേദിയിൽ എത്തേണ്ടത്. വിവാഹത്തിന് ചുമതലപ്പെടുത്തിയിട്ടുള്ള ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായിരിക്കും ഈ സ്റ്റിക്കർ ഡിസൈൻ ചെയ്യുന്നതും വിതരണം ചെയ്യുന്നതും. ഈ സ്റ്റിക്കർ പതിപ്പിച്ച വാഹനത്തിൽ അല്ലാതെ മറ്റേതൊരു വാഹനത്തിൽ വിവാഹ വേദിയിൽ എത്തിയാലും അവരെ അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് മാനേജ്‌മെന്റ് കമ്ബനി അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവാഹവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് തയ്യാറാക്കിയിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥർക്ക് തങ്ങളുടെ ജോലി എളുപ്പമാക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു സ്റ്റിക്കർ നിർമിക്കുന്നതെന്ന് ഇവന്റ് മാനേജ്‌മെന്റ് കമ്പനി അറിയിച്ചു. വിവാഹത്തിന് വരുന്ന അതിഥികളെല്ലാവരും നെഗറ്റീവ് കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമായും കൊണ്ടുവരണം. കൊവിഡ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ ഒരു കാരണവശാലും ഉള്ളിലേക്ക് പ്രവേശിപ്പിക്കില്ല.
നെഗറ്റീവ് കൊവിഡ് സർട്ടിഫിക്കറ്റ് മാത്രം ഉണ്ടായിട്ട് കാര്യമില്ല, രണ്ട് ഡോസ് കൊവിഡ് വാക്‌സിനും എടുത്തിട്ടുണ്ടെന്നതിന്റെ തെളിവും സുരക്ഷാ ഉദ്യോഗസ്ഥരെ കാണിച്ച് ബോദ്ധ്യപ്പെടുത്തിയാൽ മാത്രമേ ഉള്ളിലേക്ക് കടക്കാൻ സാധിക്കുകയുള്ളു.
ഇതിനെല്ലാം പുറമേ ചില കർശന നിർദേശങ്ങൾ അടങ്ങിയ കരാറിൽ അതിഥികൾ ഒപ്പുവയ്ക്കണം. വിവാഹത്തിന്രയോ അതുമായി ബന്ധപ്പെട്ട ചടങ്ങുകളുടേയോ ചിത്രങ്ങൾ എടുക്കില്ല, വിവാഹ വേദി എവിടെയാണെന്നോ വിവാഹത്തെ കുറിച്ചുള്ള വിവരങ്ങളോ ആർക്കും പറഞ്ഞു കൊടുക്കില്ല, വിവാഹ വിശേഷങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കില്ല, മൊബൈൽ ഫോൺ വിവാഹ വേദിയിൽ കൊണ്ടു വരില്ല തുടങ്ങിയ നിബന്ധനകളാണ് ഈ കരാറിൽ അടങ്ങിയിട്ടുള്ളത്. മാദ്ധ്യമങ്ങൾ വിവാഹ വിശേഷങ്ങൾ ചോർത്തുന്നത് തടയുന്നതിനുള്ളതാണ് ഭൂരിപക്ഷം നിബന്ധനകളും.