കേന്ദ്രസർക്കാർ ജീവനക്കാർക്ക് പുതിയ പെൻഷൻ പദ്ധതി; ശമ്പളത്തിന്റെ പകുതിയും പെൻഷൻ

ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഇനിമുതൽ പുതിയ പെൻഷൻ പദ്ധതി. യൂണിഫൈഡ് പെൻഷൻ സ്‌കീം അഥവാ യുപിഎസ് എന്നാണ് പുതിയ ഏകീകൃത പെൻഷൻ പദ്ധതിയുടെ പേര്. ജീവനക്കാർക്ക് മിനിമം പെൻഷൻ ഉറപ്പാക്കുന്ന പദ്ധതിയാണിത്. ഏകീകൃത പെൻഷൻ പദ്ധതിയിൽ സർക്കാരിന്റെ വിഹിതം 18.5 ശതമാനമായി (നിലവിൽ 14.5 ശതമാനം) ഉയർത്തും. 2025 ഏപ്രിൽ ഒന്നുമുതലാണ് നടപ്പാക്കുക. 23 ലക്ഷം സർക്കാർ ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകും.

Advertisements

25 വർഷം സർവീസിൽ ഇരിക്കുന്ന ആളുകൾക്ക് അവരുടെ അവസാന 12 മാസത്തെ അടിസ്ഥാന ശമ്ബളത്തിന്റെ ശരാശരിയുടെ 50 ശതമാനമെങ്കിലും പെൻഷനായി നൽകും. സർവീസ് കാലയളവ് കുറവുള്ളവർക്കാണെങ്കിൽ മിനിമം പെൻഷൻ ഉറപ്പാക്കും. നിലവിലുള്ള കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഇപ്പോഴുള്ള ദേശീയ പെൻഷൻ പദ്ധതിയിൽ (നാഷണൽ പെൻഷൻ സ്‌കീം) തന്നെ തുടരുകയോ പുതിയ പദ്ധതിയായ യുപിഎസിലേക്ക് മാറുകയോ ചെയ്യാം. സംസ്ഥാന സർക്കാരുകൾക്ക് യുപിഎസ് പദ്ധതിയിലേക്ക് മാറണമെങ്കിൽ അതുമാകാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏകീകൃത പെൻഷൻ പദ്ധതി നടപ്പിലാക്കുന്നതിനായി പ്രതിവർഷം 6,250 കോടി രൂപയാണ് കേന്ദ്രസർക്കാരിന് അധികമായി വേണ്ടിവരിക. എൻപിഎസ് പദ്ധതി പ്രകാരം 2004ന് ശേഷം വിരമിച്ചവർക്കും യുപിഎസിലേക്ക് മാറാൻ സാധിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.