പോത്തുകൽ മുണ്ടേരി വനത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി
കഴിഞ്ഞ ദിവസമാണ് കാട്ടാനയെ മുണ്ടേരി അപ്പൻ കാപ്പിന് സമീപം പുഷ്കരം പൊട്ടിയിൽ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വീണുകിടന്ന് മരത്തിന്റെ കൊമ്പിൽ തല കുടുങ്ങിയ നിലയിലായിരുന്നു ആനയുടെ ജഡം.ബീറ്റ്പരിശോധനയ്ക്കിടയിലാണ് ഏകദേശം 9 വയസ്സ് പ്രായം തോന്നുന്ന പിടിയാനയെ ചരിഞ്ഞനിലയിൽ വനപാലകർ കണ്ടെത്തിയത്.ശനിയാഴ്ച വൈകീട്ട് ബീറ്റ് പരിശോധനക്കിടെയാണ് വനപാലകര്‍ രണ്ട് ദിവസത്തോളം പഴക്കമുള്ള ജഡം കണ്ടെത്തിയത്. തുടര്‍ന്ന് ഞായറാഴ്ച വഴിക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.പി.എസ്. ബോബികുമാറിന്റെ നേതൃത്വത്തില്‍ വെറ്ററിനറി സര്ജന് ആനയുടെ ജഡം പോസ്റ്റ്മോര്‍ട്ടം നടത്തി. ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ ചുമതല വഹിക്കുന്ന ആര്. ഷിജു, ബി.എഫ്.ഒമാരായ ആര്. സായ്ചന്ദ്രന്‍, കെ.പി. സന്തോഷ്, വി.ഡി. മൈക്കിള്‍, ശീതള്‍ പ്രകാശ് എന്നിവര്‍ തുടര്‍നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്കി.