തിരുവനന്തപുരം : കാട്ടാക്കട ആൾമാറാട്ട കേസിലെ മുഖ്യ പ്രതി വിശാഖ് കീഴടങ്ങി. കാട്ടാക്കട പൊലീസ് സ്റ്റേഷനിലാണ് വിശാഖ് കീഴടങ്ങിയത്. കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആള്‍മാറാട്ട കേസിൽ പ്രതികള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ ഹൈക്കോടതി നൽകിയ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കേയാണ് കീഴടങ്ങല്‍.
Advertisements
കേസിലെ രണ്ടാം പ്രതി കോളജ് മുൻ പ്രിൻസിപ്പൽ ജി. ജെ. ഷൈജുവും കീഴടങ്ങിയിട്ടുണ്ട്. രണ്ടു പേരുടെയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ ഇരുവരുടേയും കീഴടങ്ങൽ.