കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ ബി കെ എം യു കവിയൂർ പഞ്ചായത്തു കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഭൂരഹിത – ഭവന രഹിതരുടെ കൺവൻഷൻ ബി കെ എം യു ജില്ലാ പ്രസിഡൻറ് അഡ്വ. കെ ജി രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് ഉഷാ അനിൽ കുമാറിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബി കെ എം യു മണ്ഡലം പ്രസിഡൻ്റ് പി എസ് റെജി, സി പി ഐ മണ്ഡലം കമ്മറ്റിയംഗം പി വി ശിവൻ പിള്ള, മഹിളാസംഘം മണ്ഡലം സെക്രട്ടറി അനു സി കെ, സി പി ഐ ലോക്കൽ സെക്രട്ടറി അനീഷ് സുകുമാരൻ, അസി.സെക്രട്ടറി കുഞ്ഞൂഞ്ഞമ്മ ഇ.സി, എ ഐ റ്റി യു സി പഞ്ചായത്ത് കമ്മറ്റി പ്രസിഡൻറ് ജെയിംസ് ജോൺ, ബി കെ എം യു പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി ബിനു മാത്യു എന്നിവർ സംസാരിച്ചു.