കവിയൂർ: അനശ്വര രക്തസാക്ഷി സ: കോട്ടൂർ കുഞ്ഞുകുഞ്ഞ് 62-ാമത് രക്തസാക്ഷി അനുസ്മരണം സി.പി.ഐ കവിയൂർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തി. രാവിലെ 7.30 ന് മുട്ടത്തു പാറയിലെ ബലി കുടീരത്തിൽ പി.വി.ശിവൻപിള്ള പതാക ഉയർത്തി പുഷ്പാർച്ചന നടത്തി അനുസ്മരണ പരിപാടികൾക്ക് തുടക്കമായി. വൈകിട്ട് കവിയൂർ സർവീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടത്തിയ അനുസ്മരണ സമ്മേളനം സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ.കെ ജി രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു.
സിപിഐ ജില്ലാ കമ്മറ്റിയംഗം പ്രേംജിത് പരുമല, മണ്ഡലം സെക്രട്ടറി ശശി പി നായർ, പി എസ് റജി, വിജയമ്മ ഭാസ്കർ, പി ടി ലാലൻ, തങ്കമണി വാസുദേവ്, കോമളകുമാരി, പി വി ശിവൻപിള്ള, ഇ സി കുഞ്ഞൂഞ്ഞമ്മ, മനു, ദേവദത്ത്, ജയിംസ് ജോൺ എന്നിവർ സംസാരിച്ചു.
1960 ൽ വിമോചന സമരവുമായി ബന്ധപ്പെട്ട്
വർഗീയ ഫാസിസ്റ്റ് ശക്തികളാൽ കവിയൂർ ഗ്രാമത്തിലെ കുരുതികാമൻ കാവിൽ വെച്ച് രക്തസാക്ഷിത്വം വരിച്ച സ.കോട്ടൂർ കുഞ്ഞുകുഞ്ഞിൻ്റെ അനുസ്മരണത്തിന് ഇന്നും പ്രസക്തിയേറെയുണ്ട്.
രാജ്യമെമ്പാടും വർഗീയ ഫാസിസ്റ്റു ശക്തികൾ ഈ നാടിനെ തകർക്കുവാൻ കിണഞ്ഞു പരിശ്രമിക്കുമ്പോൾ സഖാവിൻ്റെ ഉജ്ജ്വല രക്ത സാക്ഷിത്വം പകരുന്ന ആവേശത്തിൽ പ്രതിരോധം തീർക്കുകയാണ് പുരോഗമന ചിന്തയുടെ നാടായ കേരളവും.
കോട്ടൂർ കുഞ്ഞുകുഞ്ഞ് 62-ാമത് രക്തസാക്ഷി അനുസ്മരണം; സി.പി.ഐ കവിയൂർ ലോക്കൽ കമ്മറ്റി നടത്തി
Advertisements