തിരുവനന്തപുരം : കെബി ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അബിന്‍ വര്‍ക്കി.കേരള രാഷ്ട്രീയത്തിലെ എക്കാലത്തെയും വലിയ മാലിന്യമാണ് താനെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ വ്യക്തമാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. ഒരു മുൻ മുഖ്യമന്ത്രിയെ ക്രിമിനല്‍ ഗൂഢാലോചന നടത്തി ഇല്ലാതാക്കാൻ നോക്കിയ നിങ്ങള്‍ക്ക് കേരള രാഷ്ട്രീയത്തില്‍ തുടരാൻ യാതൊരു അര്‍ഹതയുമില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. അബിന്‍ വര്‍ക്കിയുടെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
കേരള രാഷ്ട്രീയത്തിലെ എക്കാലത്തെയും വലിയ മാലിന്യമാണ് താനെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ വ്യക്തമാക്കിയിരിക്കുകയാണ്. ഗണേഷേ, നിങ്ങള്‍ ഇല്ലാതാക്കാൻ നോക്കിയത് കേരള ചരിത്രത്തിലെ ഏറ്റവും ജനകീയനായ നേതാവിനെയാണ്.ജനലക്ഷങ്ങള്‍ക്ക് ആശ്രയമായി നിന്ന ഒരു മനുഷ്യനെയാണ് വ്യാജ ലൈംഗിക കഥകള്‍ ഉണ്ടാക്കി നിങ്ങള്‍ വേട്ടയാടിയത്. ആ തെറ്റിന് കാലവും ചരിത്രവും നിങ്ങള്‍ക്ക് മാപ്പ് നല്‍കില്ല. ആരോടൊക്കെ ക്ഷമിച്ചാലും കോണ്‍ഗ്രസിന്റെ രക്തം സിരകളിലോടുന്ന ഒരാളും നിങ്ങളോട് ക്ഷമിക്കില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉമ്മൻചാണ്ടി സാറിനെതിരെ പീഢനക്കേസ് ഉണ്ടാക്കാൻ നിങ്ങള്‍ നടത്തിയ നാണംകെട്ട കളികള്‍ പുറത്തുവന്നിരിക്കുകയാണ്. പുഴുത്ത നായ്ക്കളോട് തോന്നുന്ന അറപ്പാണ് മലയാളികളുടെ മനസ്സില്‍ ഇപ്പോള്‍ നിങ്ങളോടുള്ളത്. നിങ്ങളുടെ പിതൃതുല്യനായി നിന്ന മനുഷ്യനെയാണ് അധികാരമോഹത്തിന്റെ പേരില്‍ നിങ്ങള്‍ ഭള്ള് പറഞ്ഞത്. നിങ്ങളുടെ രക്തശുദ്ധിയില്‍ സംശയമില്ലാത്തതിന്റെ കാരണം സ്വന്തം ഭാര്യയോടുള്ള വിശ്വാസം കൊണ്ട് മാത്രമാണെന്ന് നിങ്ങളുടെ പിതാവ് തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അതില്‍ നിങ്ങള്‍ക്ക് സംശയം ഒന്നുമില്ലെങ്കില്‍ കേരളത്തിന്റെ പൊതുസമൂഹത്തിനോട് നിരുപാധികം മാപ്പ് പറഞ്ഞ് എംഎല്‍എ സ്ഥാനം രാജിവെക്കാനുള്ള ധാര്‍മികതയാണ് നിങ്ങള്‍ കാണിക്കേണ്ടത്.
ഒരു മുൻ മുഖ്യമന്ത്രിയെ ക്രിമിനല്‍ ഗൂഢാലോചന നടത്തി ഇല്ലാതാക്കാൻ നോക്കിയ നിങ്ങള്‍ക്ക് കേരള രാഷ്ട്രീയത്തില്‍ തുടരാൻ യാതൊരു അര്‍ഹതയുമില്ല. നിങ്ങളെപ്പോലെ ഒരു നികൃഷ്ടജീവി സ്വന്തം കുടുംബത്തില്‍ ഉണ്ടായിപ്പോയതിന്റെ പേരില്‍ ആ കുടുംബം മുഴുവൻ അപമാനഭാരം കൊണ്ട് തലകുനിച്ചു നില്‍ക്കുകയാണ്.
കോടികള്‍ മുടക്കി നിങ്ങള്‍ നടത്തുന്ന പി ആര് നാടകങ്ങള്‍ കുറച്ചുപേരെ തെറ്റിദ്ധരിപ്പിക്കുവാൻ ഉതകുന്നുണ്ടാകും. പക്ഷേ ഇപ്പോള്‍ നിങ്ങളുടെ പൊയ്മുഖം ആണ് അടര്‍ന്ന് വീണിരിക്കുന്നത്. വിഎസ് അച്യുതാനന്ദനെ കാമഭ്രാന്തൻ എന്നുവിളിച്ച നിങ്ങളോട് സിപിഎംകാര്‍ ക്ഷമിച്ചതുപോലെ കോണ്‍ഗ്രസുകാര്‍ ക്ഷമിക്കില്ല.
നിങ്ങളെക്കൊണ്ട് എണ്ണിയെണ്ണി മറുപടി പറയിക്കുന്ന ഒരു ദിവസം വരും ഗണേഷ് … “ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ ” എന്ന് ഉമ്മൻചാണ്ടി സാറിന്റെ വിലാപയാത്രയില്‍ കോണ്‍ഗ്രസുകാര്‍ തൊണ്ട പൊട്ടി വിളിച്ചത് വെറുതെയല്ലെന്ന് ഗണേഷ് കുമാര്‍ എന്ന രാഷ്ട്രീയ മാലിന്യത്തിന് അധികം വൈകാതെ ഞങ്ങള്‍ കാണിച്ചു തന്നിരിക്കും.