കെ.പി.സി.സി ഭാരവാഹികളെ പ്രഖ്യാപിക്കാനുള്ള അവസരമെങ്കിലും കോൺഗ്രസിന് തരണം: മാധ്യമ വാർത്തകളിൽ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹികളുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്ന വാർത്തകൾക്കെതിരെ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ്. പാർട്ടി ഭാരവാഹികളെ പ്രഖ്യാപിക്കാനുള്ള അവകാശമെങ്കിലും തങ്ങൾക്കു വിട്ടു നൽകണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളോട് ക്ഷോഭത്തോടെയാണ് അദ്ദേഹം പ്രതികരിച്ചത്.

Advertisements

കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ക്കാ​നു​ള്ള അ​വ​സ​ര​മെ​ങ്കി​ലും കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്ക് വി​ട്ടു​ത​ര​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രു​ടെ ലി​സ്റ്റ് ഇ​ന്ന​ദി​വ​സം പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന ത​ര​ത്തി​ൽ വി​വി​ധ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത​ക​ളെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സി​പി​എ​മ്മി​ന്‍റെ 14 ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രെ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ അ​തി​ൽ സോ​ഷ്യ​ൽ ബാ​ല​ൻ​സ് ഇ​ല്ലാ​യെ​ന്ന് പ​റ​യാ​നു​ള്ള ധൈ​ര്യം മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ഉ​ണ്ടോ​യെ​ന്ന് സ​തീ​ശ​ൻ ചോ​ദി​ച്ചു .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോ​ൺ​ഗ്ര​സ് വ​ഴി​യി​ൽ കൊ​ട്ടാ​നു​ള്ള ചെ​ണ്ട​യ​ല്ല. ത​ങ്ങ​ളു​ടെ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ക്കാ​നു​ള്ള അ​വ​സ​രം ത​ങ്ങ​ൾ​ക്ക് വി​ട്ടേ​ക്കൂ. പ്ര​ഖ്യാ​പി​ച്ചു​ക​ഴി​ഞ്ഞാ​ൽ അ​തി​ന്‍റെ വി​വ​രം മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ന​ൽ​കു​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.ഡി​സി​സി ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ സോ​ഷ്യ​ൽ ബാ​ല​ൻ​സ് ഇ​ല്ലെ​ന്നാ​യി​രു​ന്നു ചി​ല മാ​ധ്യ​മ​ങ്ങ​ളു​ടെ പ്ര​ച​ര​ണം. എ​ന്നാ​ൽ സി​പി​എ​മ്മി​ന്‍റെ 14 ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രെ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ അ​തി​ൽ സോ​ഷ്യ​ൽ ബാ​ല​ൻ​സ് ഇ​ല്ലാ​യെ​ന്ന് പ​റ​യാ​നു​ള്ള ധൈ​ര്യം മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ഉ​ണ്ടോ​യെ​ന്ന് സ​തീ​ശ​ൻ ചോ​ദി​ച്ചു.

Hot Topics

Related Articles