കരൾ വിദഗ്ദ്ധരുടെ ഇന്ത്യയിലെ മുഖ്യ ശാസ്ത്രസമ്മേളനമായ ഐഎൻഎഎസ്എൽ-2024ന് കൊച്ചിയിൽ തുടക്കമായി

കൊച്ചി, 09-08-2024 : ഹെപ്പറ്റോളജിയുടെ (കരൾ രോഗ ശാസ്ത്രവിഭാഗം) ഭാവി രൂപപ്പെടുത്തുക എന്ന പ്രമേയത്തിൽ ഇന്ത്യൻ നാഷണൽ അസോസിയേഷൻ ഫോർ ദി സ്റ്റഡി ഓഫ് ലിവറിൻ്റെ (ഐഎൻഎഎസ്എൽ) 32-ാമത് വാർഷിക ശാസ്ത്ര സമ്മേളനം കൊച്ചി ലെ മെറിഡിയനിൽ ഉദ്ഘാടനം ചെയ്തു. പിജിഐ ചണ്ഡീഗഡിലെ ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗം മുൻ മേധാവി പ്രൊഫ. ജെ.ബി. ദിലാവാരി മുഖ്യാതിഥിയായി.

Advertisements

യൂറോപ്യൻ അസോസിയേഷൻ ഫോർ സ്റ്റഡി ഓഫ് ദി ലിവർ (ഇഎഎസ്എൽ) സെക്രട്ടറി ജനറൽ പ്രൊഫ. അലക്‌സാണ്ടർ ക്രാഗ്, ഇൻ്റർനാഷണൽ ലിവർ ട്രാൻസ്പ്ലാന്റേഷൻ സൊസൈറ്റി (ഐഎൽടിഎസ്) പ്രതിനിധി പ്രൊഫ. നാസിയ സെൽസ്‌നർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളം ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ഈ സമ്മേളനത്തിൽ 200ൽ പരം അന്തർദേശീയ, ദേശീയ ഫാക്കൽറ്റി അംഗങ്ങളും ഇന്ത്യയിലും ലോകമെമ്പാടുമുള്ള 1,500-ലധികം പ്രതിനിധികളും പങ്കെടുക്കും. മുൻകൂട്ടി നിശ്ചയിച്ചതു പ്രകാരം ഏകദേശം 420 പ്രസന്റേഷനുകളിലൂടെ ഗവേഷകരും പരിശീലകരും ഹെപ്പറ്റോളജിയിലെ അവരുടെ ഉൾക്കാഴ്ചകളും അനുഭവങ്ങളും പങ്കിടും.

ശനിയാഴ്ച വരെ നടക്കുന്ന സമ്മേളനത്തിൽ പ്രവചനാത്മകവും തടയാനാകുന്നതുമായ കരൾ രോഗങ്ങൾ, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, മദ്യപാനവുമായി ബന്ധപ്പെട്ടുള്ള കരൾ രോഗങ്ങൾ, വൈറൽ ഹെപ്പറ്റൈറ്റിസ്, മെറ്റബോളിക് വ്യതിയാനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന കരളിലെ കൊഴുപ്പ്, കരൾരോഗികളിലെ വൃക്കരോഗം, ഓട്ടോ ഇമ്മ്യൂൺ കരൾ രോഗങ്ങൾ തുടങ്ങിയ പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യും. സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്ക് കേസ് അടിസ്ഥാനമാക്കിയുള്ള ചർച്ചകളിലേർപ്പെട്ട് ഈ മേഖലയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ സമഗ്രമായി പഠിക്കാൻ അവസരമൊരുങ്ങും.
കരൾ രോഗ ഗവേഷണത്തിലും ചികിത്സയിലും നിലവിലുള്ള അറിവുകളെക്കുറിച്ചും ഭാവിയിലെ പുരോഗതികളെക്കുറിച്ചും സമഗ്രമായ അറിവ് നൽകുന്ന ഐഎൻഎഎസ്എൽ- 2024, ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്‌ട്രോഎൻട്രോളജി കേരള ചാപ്റ്റർ, കൊച്ചിൻ ഗട്ട് ക്ലബ്, കൊച്ചിൻ ലിവർ ക്ലബ്, കൊച്ചി ലിവർ ട്രാൻസ്‌പ്ലാൻ്റേഷൻ സൊസൈറ്റി എന്നിവ സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.

കൊച്ചി ആസ്റ്റർ മെഡ്സിറ്റി മെഡിക്കൽ ഗ്യാസ്ട്രോ എൻട്രോളജി സീനിയർ കൺസൾട്ടന്റും ഐഎൻഎഎസ്എൽ- 2024 ഓർഗനൈസിംഗ് ചെയർപേഴ്സണുമായ ഡോ. ജി.എൻ രമേശ്, ഐഎൻഎഎസ്എൽ പ്രസിഡന്റ് പ്രൊഫ. എസ്.പി സിംഗ്, ഐഎൻഎഎസ്എൽ സെക്രട്ടറി ജനറൽ പ്രൊഫ. അജയ് ഡുസേജ, ഇഎഎസ്എൽ സെക്രട്ടറി ജനറൽ പ്രൊഫ. അലക്‌സാണ്ടർ ക്രാഗ്, ഐഎൽടിഎസ് പ്രസിഡന്റ് പ്രൊഫ. നാസിയ സെൽസ്‌നർ, പ്രൊഫ.ജെബി ദിലാവാരി, കൊച്ചി ആസ്റ്റർ മെഡ്സിറ്റി ഹെപ്പറ്റോളജി സീനിയർ കൺസൾട്ടന്റും ഐഎൻഎഎസ്എൽ-2024 ഓർഗനൈസിംഗ് സെക്രട്ടറി ഡോ. ചാൾസ് പനക്കൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Hot Topics

Related Articles