എന്ത് തോന്ന്യാസമാണ് നിങ്ങൾ കാണിക്കുന്നത്, വിദ്യാർത്ഥി നേതാക്കന്മാരെ ലോക്കപ്പിൽ അടയ്ക്കുന്നോ, ? ഇവരെന്താ.. മോഷണക്കേസിലെ പ്രതികളോ..? മീന മാസത്തിലെ സൂര്യൻ അസ്തമിക്കുന്നില്ല : പി.കെ ചിത്രഭാനുവിനെപ്പറ്റി പ്രശാന്ത് രാജൻ എഴുതുന്നു

ഓർമ്മക്കുറിപ്പ്

Advertisements
പ്രശാന്ത് രാജൻ

ഒരിക്കൽ ഏറ്റുമാനൂർ കുടുംബ കോടതിയിൽ നിന്ന് ഞാൻ പുറത്തേക്കിറങ്ങുകയാണ്. ആ സമയം ചിത്രഭാനു സാർ കോടതിയുടെ അകത്തേക്ക് വരികയാണ്.
“നീ ‘ പോവുകയാണോ, വരൂ നമുക്ക് ഒരുമിച്ച് പോകാം.” അദ്ദേഹത്തിൻ്റെ സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞു.
ഞാൻ കൂടെ ചെന്നു. അഭിഭാഷകർക്ക് യാതൊരു വിലയും കല്പിക്കാത്ത
വളരെ മൊരടനായ,..
ഒരു ദന്തഗോപുര വാസിയായിരുന്നു – “അന്നിരുന്ന ജഡ്ജി തമ്പുരാൻ.”


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചിത്രഭാനു സാർ കയറി വരുന്നതു കണ്ട് മുൻ ബഞ്ചിലിരുന്ന അഭിഭാഷകർ ബഹുമാനപൂർവ്വം പിൻ സീറ്റുകളിലേക്ക് മാറിയിരുന്നു. “ഇടയ്ക്കൊന്നു പറഞ്ഞോട്ടെ ചിത്രഭാനു സാറിനെ ഞങ്ങൾ “ചിത്രൻ ചേട്ടൻ” എന്നാണ് വിളിക്കുന്നത്.
ദന്തഗോപുരത്തിലിരുന്ന രാജാവ്
രാവിലെ മുതൽ അഭിഭാഷകരുടെ പൊക്കത്ത് കയറ്റവും ചീറ്റലുമൊക്കെയായിരുന്നു.

ജഡ്ജി -ദ്ദേഹത്തെക്കുറിച്ച് ഞാൻ ചിത്രൻ ചേട്ടന് സൂചന നൽകി.
നമുക്ക് നോക്കാം, അദ്ദേഹം മറുപടി പറഞ്ഞു. ചിത്രൻ ചേട്ടൻ്റെ കേസ് വിളിച്ചു. സാക്ഷി കൂട്ടിൽ കയറി. ചിത്രൻ ചേട്ടൻ വിസ്താരം തുടങ്ങി.
പതിവുപോലെ ദന്തഗോപുര തമ്പുരാൻ അനിഷ്ടം പ്രകടിപ്പിക്കാൻ തുടങ്ങി. പലതും തമ്പുരാൻ എഴുതുന്നില്ല.
ചിത്രൻ ചേട്ടൻ..; കോടതിയോട് ,
അല്ല,.. ബഹു: കോടതി
എൻ്റെ ചോദ്യങ്ങൾ എഴുതുന്നില്ല…”
കോടതി: ആവശ്യമില്ലാത്തതൊ
ന്നും ഞാൻ എഴുതത്തില്ല. സാധാരണ ഗതിയിൽ വക്കീലന്മാർ ഒന്നു പതറും.
ഉരുളക്ക് ഉപ്പേരി പോലെ ചിത്രൻ ചേട്ടൻ്റെ മറുപടി: ഞാൻ അനാവശ്യമായിട്ടൊന്നും ചോദിച്ചില്ലല്ലോ..? ജഡ്ജി ആ മറുപടി
പ്രതീക്ഷിച്ചതല്ല..! ചോദിക്കാനുണ്ടേൽ ചോദിക്ക് വേറെ കേസുണ്ട്…ജഡ്ജി തമ്പുരാൻ..

ചിത്രൻ ചേട്ടൻ അടുത്ത ചോദ്യത്തിലേക്ക് കടന്നു..ജഡ്ജി അതും എഴുതുന്നില്ല… ഇതൊന്നും ചോദിക്കാൻ പറ്റത്തില്ലെന്ന് ജഡ്ജി..
ഇത്തവണ ചിത്രൻ ചേട്ടൻ്റെ മുഖഭാവം മാറി, കയ്യിലിരുന്ന കെട്ട് മേശപ്പുറത്തേക്കിട്ടു. വയ്ക്കുകയല്ലായിരുന്നു, ഇടുകയായിരുന്നു.
“എന്നിട്ട് ദന്തഗോപുര തമ്പുരാനെ ഒന്നു വണങ്ങി. “ഒരു കാര്യം ചെയ്യ്.. “ഞാൻ എന്തൊക്കെയാണ് ചോദിക്കേണ്ടതെന്ന് അങ്ങ് ” മൊഴിഞ്ഞാലും ” ഞാൻ അത് പോലെ ചോദിക്കാം.. കോടതിക്ക് മുഖത്തേറ്റ അടിപോലെയായി അത്.
എന്നോട് പറഞ്ഞു. വരൂ നമുക്ക് പോകാം…. കണ്ടിരുന്ന അഭിഭാഷകർ ഹരം കൊണ്ട ദിനമായിരുന്നു അന്ന്.
” ഇയാക്കിത് അത്യാവശ്യമായിരുന്നു ,
എല്ലാവരും ഇയാളുടെ അഹങ്കാരത്തിന് വഴങ്ങുമെന്നാണ് അയാൾ ധരിച്ചിരുന്നത്. വക്കീലന്മാർ അടക്കം പറഞ്ഞു…..
അതായിരുന്നു. അഡ്വ.പി.കെ.ചിത്രഭാനു.

ഒരു വിദ്യാർത്ഥി സമര
കാലത്ത് (ഞാൻ എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറിയായിരുന്നു.
ചിത്രൻ ചേട്ടൻ പാർട്ടി ജില്ലാ സെക്രട്ടറിയാണ്) കോട്ടയത്ത് തിരുനക്കര മൈതാനിയിൽ അന്ന് ധനകാര്യ മന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി സാർ പങ്കെടുക്കുന്ന ഒരു പൊതു പരിപാടിയിൽ കരിങ്കൊടി കാണിച്ചു. ഞാനും തലയോലപ്പറമ്പിലെ ജോൺ വി ജോസഫും മാത്രമാണ് സംഘത്തിലെ മുതിർന്ന വിദ്യാർത്ഥി നേതാക്കൾ.

എസ്.എഫ്.ഐ ഈ പരിപാടി ഒഴിവാക്കിയിരുന്നതാണ്. കാരണം പകൽ അവർ ഒറ്റയ്ക്ക് ഒരു ആക്ഷൻ നടത്തിയതാണ്. അതിൽ എ.ഐ.എസ്.എഫി ന് പങ്കാളിത്തമില്ലാതെ പോയതിനാൽ അതിൻ്റെ കേട് തീർക്കാനാണ് വൈകിട്ട് എ.ഐ.എസ്.എഫ് ഈ പരിപാടി പ്ലാൻ ചെയ്തത്. എന്നിരുന്നാലും ആൾക്കൂട്ടത്തിൽ കയറി കരിങ്കൊടി കാണിച്ചപ്പോൾ പട്ടണത്തിലെ ഏതാനും എസ്.എഫ്.ഐ പ്രവർത്തകരും ഞങ്ങൾക്കൊപ്പം കൂടി.
ആൾക്കൂട്ടത്തിലായതിനാൽ പൊലീസിന് തല്ലാൻ കഴിഞ്ഞില്ല. പരിപാടി അലങ്കോലപ്പെട്ടു. ആളുകൾ ചിതറിയോടി’

ഞങ്ങളെ തൂക്കിയെടുത്ത് ജീപ്പിൽ കയറ്റി തൊട്ടടുത്ത വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ,
ബലമായി ലോക്കപ്പിൽ തള്ളി. സി.ഐ.കലിതുള്ളി “ഏതൊരുത്തൻ വന്നാലും ഞാൻ വരാതെ, ഇവനെയൊന്നും വിടരുത്. എല്ലാവൻ്റെയും തുണി അഴിപ്പിച്ചേക്ക്…
ഊരടാ… ഷർട്ട്,.. അഴിക്കടാമുണ്ട്… സി.ഐ. അലറി.. പുറത്തേക്ക് പോയി.
( സി.ഐ.അലറാൻ കാരണമുണ്ടായിരുന്നു. പൊലീസിന് യാതൊരു സൂചനയുമില്ലായിരുന്നു ഈ സമരത്തെക്കുറിച്ച്. ഈ പരിപാടി സുരക്ഷാ പാളിച്ചയായി മാറി അതിൻ്റെ കലിപ്പായിരുന്നു സി.ഐ.ക്ക്)
ഏതാനും പേർ ഷർട്ടും മുണ്ടും അഴിച്ചു. ഞാനും ജോണും അഴിക്കത്തില്ലായെന്ന് ശാഠ്യം പിടിച്ച് വില്ലംഗിച്ചു നിന്നു.

സാധാരണഗതി തൊട്ടപ്പുറമുള്ള സി.ഐ.ടി.യു ഓഫീസിൽ നിന്ന് ആരെങ്കിലും ഓടിയെത്തേണ്ടതാണ്.
വന്ന ഒരു നേതാവിനോട് പൊലീസ് പറഞ്ഞു. “സി.ഐ.കട്ട കലിപ്പിലാണ് “
ഉപദ്രവിക്കാതെ നോക്കി കൊള്ളാം.
എസ്.എഫ്.ഐ ആണെന്നറിഞ്ഞിട്ടും ഒന്ന് വന്ന് കാണാതെ പോയതിലുള്ള അമർഷം ഒപ്പമുണ്ടായിരുന്ന എസ്.എഫ്.ഐ. ക്കാർ പ്രകടിപ്പിക്കുകയും ചെയ്തു.

പാർട്ടി ലീഡർഷിപ്പിനോട് സൂചിപ്പിക്കുകയോ, പറയുകയോ ചെയ്യാതെ ഇത്തരം ഒരു സമരം നടത്തിയതിൽ വഴക്ക് ഉറപ്പാക്കിയാണ് ഞാനും ജോണും ലോക്കപ്പിൽ ഇരിക്കുന്നത്. ” ദാ വരുന്നു പി.കെ.ചിത്രഭാനു – പാർട്ടി ജില്ലാ സെക്രട്ടറി
ഞങ്ങൾ ചാടിയെണീറ്റു. പാറാവുകാരൻ തോക്കു താത്തി,
പൊലീസ് ഒന്നു പകച്ചു. അത് ഒരു ഒന്നൊന്നര വരവായിരുന്നു.
“വന്നപാടെ…
“എന്ത് തോന്ന്യാസമാണ് നിങ്ങൾ കാണിക്കുന്നത്, വിദ്യാർത്ഥി നേതാക്കന്മാരെ ലോക്കപ്പിൽ അടയ്ക്കുന്നോ, ? ഇവരെന്താ.. മോഷണക്കേസിലെ പ്രതികളോ..? ആരാണ് ഇവരുടെ വസ്ത്രം അഴിപ്പിച്ചത്..എല്ലാവരും വസ്ത്രം ധരിക്കുവിൻ..
സ്റ്റേഷനിൽ ഉള്ള പോലീസുകാർ ഭയഭക്തി ബഹുമാന പുരസ്പരം
സർ..സർ.. അത് .. സി.ഐ.അദ്ദേഹം..
“വിളിക്കൂ..സി.ഐ.യെ…
അതോ ഞാനും കൂടി കുട്ടികൾക്കൊപ്പം ഇവിടെ ഇരിക്കണോ…?
അതോടെ രംഗം മാറി, ഉടൻ സി.ഐ.വന്നു. ഞങ്ങൾ സ്റ്റേഷനിൽ നിന്ന് പുറത്തേക്ക്.
പാർട്ടി ആഫീസിൽ ചെന്നപ്പോൾ അറിയിക്കാതെയും ആലോചിക്കാതെയും പോയതിന് ഞങ്ങളെ വഴക്ക് പറഞ്ഞെങ്കിലും
ഞങ്ങൾക്ക് കരുത്തും ആത്മവിശ്വാസവും പകർന്ന ഒരു സംഭവമായിരുന്നു അത്.

*ഞാൻ ചിത്രഭാനു സാറിനെ അറിഞ്ഞ് തുടങ്ങുന്ന കാലത്ത് അദ്ദേഹത്തിൻ്റെ പേര് വൈക്കം ചിത്രഭാനു എന്നായിരുന്നു. കോട്ടയത്ത് സ്ഥിരതാമസമായതോടു കൂടിയാവണം പിന്നീട് അത് പി.കെ.ചിത്രഭാനു എന്നായത്. ജില്ലയിലെ സിപിഐ പ്രവർത്തകർക്ക് ഏറെ സ്വീകാര്യനായിരുന്നു അദ്ദേഹം.
ഞാൻ ബാലവേദി പ്രവർത്തകനായിരിക്കെ ഒരിക്കൽ എൻ്റെ വീട്ടിൽ അദ്ദേഹം അന്തിയുറങ്ങിയിട്ടുമുണ്ട്.
പിന്നീട് പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്ന കാലയളവിൽ ഞാൻ AlSF ജില്ലാ സെക്രട്ടറിയായി ഇണങ്ങിയും പിണങ്ങിയും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
ജില്ലയിലെ ക്ലാസ് പ്രാസംഗികനായിരുന്നു ചിത്രൻ ചേട്ടൻ.
ജില്ലയിലെ ഒന്നാം പ്രാസംഗികൻ വൈക്കം വിശ്വൻ ആയിരുന്നെങ്കിലും ചിത്രൻ ചേട്ടൻ്റെ വേറിട്ട പ്രസംഗമായിരുന്നു.
ചിത്രൻ ചേട്ടനെ യാത്രയാക്കാൻ വിശ്വൻ ചേട്ടൻ വന്നപ്പോൾ ഈയുള്ളവനാണ് അദ്ദേഹത്തിൻ്റെ കയ്യിൽ പിടിച്ചിരുന്നത്. അദ്ദേഹം അവിടെ വച്ച് വിതുമ്പിയത് കണ്ട് നിന്നവരെയും കണ്ണീരണിയിച്ചിരുന്നു.
അവർ തമ്മിൽ അത്ര ആത്മബന്ധമുണ്ടായിരുന്നു.

എല്ലാവരെയും ബഹുമാനിക്കുന്ന അദ്ദേഹത്തിൻ്റെ പെരുമാറ്റം ഏറെ ആകർഷികമായിരുന്നു. സഖാക്കൾക്ക് പ്രിയ്യങ്കരമായതിൻ്റെ കാരണം അതായിരുന്നു.
അദ്ദേഹത്തിൻ്റെ വേർപാടിന്
ഒരാണ്ട് തികയുകയാണ്.
കയ്യൂർ സമരത്തിൻ്റെ കഥ പറയുന്ന
” മീനമാസത്തിലെ സൂര്യൻ ” എന്ന സിനിമ നിർമ്മിച്ചത് അദ്ദേഹമാണ് “
മീനമാസത്തിലെ സൂര്യൻ അസ്തമിക്കുന്നില്ല

Hot Topics

Related Articles