അശ്ലീല വീഡിയോയോട് ആസക്തിയുണ്ടോ..? നിങ്ങളുടെ കുടുംബജീവിതം തന്നെ തകർന്നേയ്ക്കാം; പോൺ വീഡിയോ കാണുന്നവരുടെ പ്രശ്‌നങ്ങൾ നിരത്തി അമേരിക്കൻ പഠനം

ന്യൂയോർക്ക്: പോൺ വീഡിയോകളോടുള്ള അമിതമായ ആസക്തി ദാമ്പത്യജീവിതത്തിൽ വില്ലനാകുന്നതായി റിപ്പോർട്ട്. ഇത്തരം വീഡിയോകൾ പതിവായി കണ്ട് കൊണ്ട് ലൈംഗിക ബന്ധത്തിലേർപ്പെടുന്നവരുണ്ടെന്നും വിദഗ്ധർ പറയുന്നു. പോൺ വീഡിയോകൾ കാണുന്നവർക്ക് തങ്ങളുടെ യഥാർത്ഥ ജീവിതത്തിൽ നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാമെന്ന് അമേരിക്കൻ ന്യൂറോസയന്റിസ്റ്റ് ആയ ഡോക്ടർ ആൻഡ്രൂ ഡി ഹ്യൂബർമാൻ പറയുന്നു. നമ്മുടെ ശരീരത്തിലെ ഡോപമിന്റെ അളവ് വർധിപ്പിക്കാൻ ഇത്തരം വീഡിയോകൾക്ക് കഴിയുന്നു. പോൺ വീഡിയോകൾ നല്ലതാണോ ചീത്തയാണോ എന്നതല്ല കാര്യം. അവയെ നിയന്ത്രിക്കണമെന്നാണ് അദ്ദേഹം പറയുന്നത്.

Advertisements

2019ൽ നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ നടത്തിയ പഠന റിപ്പോർട്ട് പ്രകാരം ഏകദേശം 6 ശതമാനത്തോളം പേരാണ് പോണോഗ്രാഫിയ്ക്ക് അടിമപ്പെട്ടവർ. ഈ പശ്ചാത്തലത്തിൽ എന്താണ് പോണോഗ്രാഫി, എന്താണ് അതിന്റെ ഫലം എന്നതിനെപ്പറ്റി കൂടുതലറിയാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്താണ് പോണോഗ്രാഫി?
ലൈംഗികത പ്രമേയമാക്കിയുള്ള ബുക്കുകൾ, വീഡിയോകൾ, സിനിമകൾ എന്നി എന്നിവയാണ് പോണോഗ്രാഫിയിൽ ഉൾപ്പെടുന്നത്. മനുഷ്യനിലെ ലൈംഗിക വിചാരത്തെ ഉണർത്തുക എന്ന ലക്ഷ്യത്തോടെയായിരിക്കും ഇത്തരം പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കുന്നത്.

പോണോഗ്രാഫിയുടെ ലഭ്യത
ഇന്റർനെറ്റിന്റെ കടന്നുവരവോടെ പോണോഗ്രാഫിക് കണ്ടന്റുകൾ വേഗത്തിൽ തന്നെ ലഭിക്കാൻ തുടങ്ങി. അതിന്റെ വിതരണം കൂടുതൽ സുഗമമായി. അവയുപയോഗിക്കുന്ന ആളുകളുടെ എണ്ണത്തിലും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

എന്താണ് പോൺ അഡിക്ഷൻ?
മണിക്കൂറുകളോളം പോൺ വീഡിയോസ് കാണുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. ഇത് വ്യക്തികളുടെ സ്വകാര്യ ജീവിതത്തെയും ഔദ്യോഗിക ജീവിതത്തെയും ഒരുപോലെയാണ് ബാധിക്കും. ജോലിയിൽ ശ്രദ്ധയില്ലാതാകുക, ചുമതലകൾ നിർവ്വഹിക്കാൻ കഴിയാതെ വരിക എന്നിവയാണ് ഇത്തരക്കാരുടെ പ്രധാന ലക്ഷണങ്ങൾ. അതുകൂടാതെ തലവേദന, ഉറക്കമില്ലായ്മ, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളും ഇവർക്കുണ്ടാകും.

പോൺ വീഡിയോസ് എപ്പോഴാണ് വില്ലനായി മാറുന്നത്?
ദാമ്ബത്യജീവിതത്തിലേക്ക് കടക്കുന്ന അവസരത്തിലാണ് പോണോഗ്രഫി ഒരു വില്ലനായി മാറുന്നത്. പോൺ വീഡിയോകൾ പതിവായി കാണുന്നവർക്ക് തങ്ങളുടെ സ്വാഭാവിക ലൈംഗിക ജീവിതത്തിൽ നിന്ന് സന്തോഷമുണ്ടാകില്ല. അതുപോലെ പങ്കാളിയിലും നിരവധി മാനസിക പ്രശ്നങ്ങൾ ഇതുകാരണം ഉണ്ടാകാമെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. തലച്ചോറിന്റെ സ്വാഭാവിക പ്രവർത്തനത്തെയും ഇവ ബാധിക്കും.

ലൈംഗിക ബന്ധം എന്നത് പരസ്പര സമ്മതത്തോടെ രണ്ട് വ്യക്തികൾ തമ്മിൽ നടത്തുന്ന ആത്മാവിഷ്‌കാരമാണ്. പോണോഗ്രാഫിയ്ക്ക് അടിമപ്പെടുന്നവർക്ക് ഈ ബന്ധത്തെ വേണ്ടരീതിയിൽ ആസ്വദിക്കാൻ കഴിയില്ല. വളരെ യാന്ത്രികമായ ഒരു ബന്ധമായി മാത്രമേ അവർക്ക് തങ്ങളുടെ ലൈംഗിക ബന്ധത്തെ കാണാനാകൂ.

ഉത്കണ്ഠ, വിഷാദം, ആത്മഹത്യ പ്രവണത തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങൾക്കും പോൺ അഡിക്ഷൻ കാരണമാകുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. അശ്ലീല വീഡിയോയ്ക്ക് അടിമപ്പെട്ടവരുടെ തലച്ചോറിന്റെ സ്വഭാവിക പ്രവർത്തനം തന്നെ താളം തെറ്റും. ഇത് ഡോപമിന്റെയും മറ്റ് ഹോർമോണുകളുടെയും അളവ് വർധിപ്പിക്കുന്നു. പോൺ വീഡിയോ കാണുന്നയാൾക്ക് അമിതമായ സന്തോഷം ലഭിക്കുമെങ്കിലും പതിയെ പതിയെ അത് അയാളുടെ മാനസികാരോഗ്യത്തെയാണ് ഇല്ലാതാക്കുന്നത്. കുടുംബമായും, സുഹൃത്തുക്കളുമായുള്ള ബന്ധത്തിൽ ഇവ വിള്ളൽ വരുത്തും. എപ്പോഴും ഒറ്റയ്ക്കിരിക്കാൻ ഇത്തരക്കാർ ആഗ്രഹിക്കും. ഇതെല്ലാം വിഷാദരോഗത്തിലേക്ക് വ്യക്തികളെ നയിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.