സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര നയം തിരുത്തുക കെ.ബി.ഇ.എഫ് ( ബി.ഇ.എഫ്.ഐ)കോട്ടയം ജില്ലാ സമ്മേളനം; കെ ഡി സുരേഷ് പ്രസിഡന്റ് ; കെ കെ ബിനു സെക്രട്ടറി

കേരളാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ബി.ഇ.എഫ്. ‘ഐ) ജില്ലാ സമ്മേളനം ഇന്ന് രാവിലെ
കേരളാ ബാങ്ക് കോട്ടയം റീജിയണൽ ഓഫീസ് ഓഡിറ്റോറിയത്തിൽ ജില്ലാ സഹകരണ ആശുപത്രി പ്രസിഡന്റ് സി.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ സമ്മേളനത്തിൽ സി.ജെ. ജോസഫ് മൊമെന്റോ നൽകി ആദരിച്ചു.

Advertisements

ജില്ലാ പ്രസിഡന്റ് കെ കെ ബിനു അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കെ ബി ഇ എഫ് സംസ്ഥാന ജനറൽ സെക്രട്ടറി കെ ടി അനിൽകുമാർ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി കെ പി ഷാ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു . വർക്കിംഗ് പ്രസിഡന്റ് ടി ആർ രമേഷ്, ബി.ഇ.എഫ്. അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി വിനീതാ പി എച്ച് , വി പി ശ്രീരാമൻ , എബ്രഹാം തോമസ്, സിബി കെ തോമസ്, കെ.ഡി. സുരേഷ്, ഷഫീല മോൾ തുടങ്ങിയവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അടുത്ത മൂന്ന് കൊല്ലത്തെ ഭാരവാഹികളെ സമ്മേളനം തെരഞ്ഞെടുത്തു.
പ്രസിഡന്റ് : കെ ഡി സുരേഷ്
വൈസ് പ്രസിഡന്റ്. അരുൺ പി
വൈസ് പ്രസിഡന്റ്. ജോസി ജെ വിലിയപറമ്പിൽ
വൈസ് പ്രസിഡന്റ്. ആശാമോൾ പി ആർ
സെക്രട്ടറി : കെ കെ ബിനു
ജോ. സെക്രട്ടറി : സിബി തോമസ്
ജോ. സെക്രട്ടറി. ജൂബീരിയാ ബീവി
ജോ. സെക്രട്ടറി.ജിതിൻ സി ബേബി
ട്രഷറർ സുനിൽ കെ എസ്
വനിതാ സബ്കമ്മിറ്റി കൺവീനർ
സിന്ധു ഇ പി
തുടങ്ങിയവരേയും 18 അംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു. താഴെ പറയുന്ന പ്രമേയങ്ങൾ യോഗം അംഗീകരിച്ചു

  1. സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര നയങ്ങൾ തിരുത്തുക.
  2. ശബള പരിഷ്‌കരണ കമ്മറ്റിയെ
    നിയമിക്കുക.
  3. ശമ്പള പരിഷ്‌കരണ അനോമലി
    പരിഹരിക്കുക.
    4 . പെൻഷൻ പദ്ധതി പരിഷ്‌കരിക്കുക , പദ്ധതി ബാങ്ക് ഏറ്റെടുക്കുക .
    5 . താല്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക .

Hot Topics

Related Articles