കോട്ടയം: കേരള ബാങ്കിൽ നടന്നുവരുന്ന ത്രിദിന പണിമുടക്കിന്റെ കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം പട്ടണത്തിൽ പ്രകടനവും കോട്ടയം റീജണൽ ഓഫീസ് പടിക്കൽ ധർണ്ണയും നടന്നു.
കാലാവധി കഴിഞ്ഞ് 30 മാസം കഴിഞ്ഞ ശമ്പള പരിഷ്കരണം അടിയന്തരമായി നടത്തുക. കുടിശികയായ 39% ക്ഷാമബത്ത അനുവദിക്കുക. മുൻ ശമ്പള പരിഷ്കരണത്തിലേയും, ശമ്പള ഏകീകരണത്തിലേയും, അപാകതകൾ തിരുത്തുക.
കേരള ബാങ്ക് ജീവനക്കാരുടെ പെൻഷൻ കാലാനുസൃതമായി പരിഷ്കരിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജീവനക്കാർ പണിമുടക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ ആവശ്യങ്ങൾ ഉന്നയിച്ച് 2024 ഫെബ്രുവരി മാസത്തിൽ കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും സഹകരണ മന്ത്രി തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തുകയും അടിയന്തിര പരിഹാരം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഒൻപത് മാസം കഴിഞ്ഞിട്ടും പ്രഖ്യാപനങ്ങൾ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ചാണ് കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ത്രിദിന പണിമുടക്ക് പ്രഖ്യാപിച്ചത്.
പ്രതിഷേധ പ്രകടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കുഞ്ഞ് ഇല്ലമ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ ജനറൽ സെക്രട്ടറിയുമായ കെ കെ രാജു ആമുഖപ്രസംഗം നടത്തി. ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് അനിയൻ മാത്യു, എ കെ ബി ഇ എഫ് കോട്ടയം ജില്ലാ സെക്രട്ടറി ഹരിശങ്കർ, കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി കെ.ഡി.അനിൽകുമാർ, ബിജു ജോസഫ്,
മാത്യു കുര്യൻ, പി കെ ബാല ചന്ദ്രൻ, ഷാജി കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.