തുടർച്ചയായ വിജയത്തിന് ശേഷം ബ്ലാസ്റ്റേഴ്‌സിന് സമനിലക്കുരുക്ക്; ജംഷഡ്പൂരിനെതിരെ സമനിലയുമായി ബ്ലാസ്റ്റേഴ്‌സ് മടങ്ങി

പനജി: തുടർച്ചയായ രണ്ടു വിജയത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. ഐ എസ് എല്ലിൽ ജംഷഡ്പൂർ എഫ് സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന് സമനില വഴങ്ങിയത്. രണ്ടു ടീമുകളും ഓരോ ഗോൾ വീതം നേടി. ജംഷഡ്പൂരിനായി പതിനാലാം മിനിറ്റിൽ ഫ്രീ കിക്കിലൂടെ ഗ്രെഗ് സ്റ്റുവർട്ടാണ് ഗോൾ നേടിയത്.

Advertisements

ഗ്രെഗ് സ്റ്റുവർട്ട് തന്നെയാണ് കളിയിലെ താരം. 13 മിനിറ്റിന് ശേഷം കേരളതാരം സഹൽ അബ്ദുൽ സമദാണ് ഗോൾ മടക്കിയത്. ഇതോടെ ഈ സീസണിൽ സഹിലിന്റെ ഗോൾ നേട്ടം നാലായി. തോൽവി അറിയാതെ കേരള ബ്‌ളാസ്റ്റേഴ്‌സ് ഏഴ് മത്സരങ്ങൾ പൂർത്തിയാക്കി. പോയിന്റ് പട്ടികയിൽ ബ്‌ളാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത് തുടരും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.