തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ ഗതാഗതമേഖലയ്ക്ക് 1976 കോടി രൂപ അനുവദിച്ചു. ഗ്രാമീണ റോഡുകള്‍ ഉള്‍പ്പെടെ നിർമ്മിക്കാനായി 1000 കോടിരൂപയുടെ പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. കെഎസ്ആർടിസിക്ക് 128 കോടി അനുവദിച്ചു. ഇതില്‍ 92 കോടി രൂപയും പുതിയ ബസുകള്‍ വാങ്ങാനാണ് അനുവദിച്ചിരിക്കുന്നത്. ഊർജ മേഖലയ്ക്ക് 1150 കോടി രൂപയും. ആലപ്പുഴയിലെ വെള്ളപ്പൊക്ക നിവാരണത്തിന് 57 കോടി രൂപയും കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിയന്ത്രണത്തിന് 5 കോടി രൂപയും ഡാം പുനരുദ്ധാരണ പദ്ധതിക്ക് 20 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ അഭിമാന പാർപ്പിട പദ്ധതിയായ ലൈഫ് പദ്ധതിക്ക് 1136 കോടി രൂപ ബജറ്റില്‍ വകയിരുത്തി. 2025 മാർച്ച് ആകുമ്ബോള്‍ ലൈഫ് പദ്ധതിയില്‍ അഞ്ചു ലക്ഷം വീടുകള്‍ പൂർത്തിയാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഇതുവരെ 17,000 കോടി രൂപ നല്കി. ലൈഫ് പദ്ധതിക്കായി ഇനി 10,000 കോടി രൂപയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, ലൈഫ് ഭവന പദ്ധതിയില്‍ കേന്ദ്ര ബ്രാൻഡിങ് പറ്റില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. ലൈഫ് പദ്ധതിയിലൂടെ വീടു വയ്ക്കുന്നവരുടെ വ്യക്തിത്വം തകർക്കുന്ന രീതിയില്‍ ബ്രാൻഡിങ്ങിലേക്കു പോകാൻ സർക്കാർ തയാറല്ല. കേന്ദ്രത്തിന്റെ ലോഗോ വീടുകളില്‍ വച്ചില്ലെങ്കില്‍ ധനസഹായം നല്‍കില്ലെന്നാണ് കേന്ദ്രം പറയുന്നത്. ഈ പണം സംസ്ഥാനം ചെലവാക്കുമെന്നും അദ്ദേഹം പറഞ്ഞു.