കോട്ടയം: കേരളത്തിൽ ബിജെപിയുടെ ആശിർവാദത്തോടെ പുതിയ ക്രൈസ്തവ പാർട്ടി നിലവിൽ വരുന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് ഒരു വിഭാഗം ജോണി നെല്ലൂരിന്റെ നേതൃത്വത്തിൽ പാർട്ടി വിടും.
നാഷണലിസ്റ്റ് പ്രോഗ്രസ്സീവ് പാർട്ടി (എൻ.പി.പി.) എന്നാണ് പുതിയ പാർട്ടിയുടെ പേര്. കുറച്ചുനാളുകളായി ഈ പാർട്ടിയുടെ രൂപവത്കരണത്തിനുള്ള അണിയറ നീക്കങ്ങൾ നടന്നുവരുകയായിരുന്നു. പുതിയ രാഷ്ട്രീയ സാഹചര്യംകൂടി പരിഗണിച്ചാണ് എൻപിപിയെ ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള നീക്കം നടക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുൻ എം.എൽ.എമാരായ ജോണി നെല്ലൂർ, എംഎൽഎമാരായ മാത്യു സ്റ്റീഫൻ, ജോർജ് ജെ മാത്യു തുടങ്ങിയവരാകും എൻ.പി.പിയുടെ തലപ്പത്തെന്നാണ് റിപ്പോർട്ട്. കാസ സംഘടന ജനറൽ സെക്രട്ടറി ജോയി എബ്രഹാമും പുതിയ പാർട്ടിയുടെ ഭാഗമാകും.
കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ വൈസ് ചെയർമാനാണ് നിലവിൽ ജോണി നെല്ലൂർ. ബുധനാഴ്ച വാർത്താ സമ്മേളനത്തിൽ ജോണി നെല്ലൂർ ജോസഫ് ഗ്രൂപ്പ് വിടുന്ന പ്രഖ്യാപനം നടത്തിയേക്കും
കഴിഞ്ഞ ദിവസം പത്തനംതിട്ട യുഡിഎഫ് ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവെച്ച വിക്ടർ ടി.തോമസും ജോണി നെല്ലൂരിനൊപ്പം പുതിയ പാർട്ടിയുടെ ഭാഗമായേക്കും.
ബി .ജെ.പി. കേന്ദ്രനേതൃത്വത്തിന്റെ കൂടെ ആശിർവാദത്തോടെയാണ് പുതിയ പാർട്ടിയുടെ രൂപീകരണമെന്നാണ് വിവരം.
ചില കോൺഗ്രസ്, കേരള കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ഒരു വർഷത്തിലേറെയായി നടന്നുവരുന്ന ചർച്ചകൾക്കൊടുവിലാണ് പാർട്ടി രൂപവത്കരിക്കാൻ തീരുമാനിച്ചത്.
ഡൽഹി, എറണാകുളം, കോട്ടയം എന്നിവിടങ്ങളിൽ ഇതുസംബന്ധിച്ച ചർച്ചകൾ പലതവണ കഴിഞ്ഞിരുന്നു. തിരുവനന്തപുരത്ത് നടന്ന ചർച്ചയിൽ കേരളത്തിലെ മുതിർന്ന ബി.ജെ.പി. നേതാക്കളും പങ്കെടുത്തതായാണ് അറിയുന്നത്. കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങൾ പുതിയ പാർട്ടിയുടെ നേതാക്കൾക്ക് നൽകുന്നതു സംബന്ധിച്ചും ചർച്ചയുണ്ടായി.