റബ്ബർ വിലയിടിവ്  കേരളാ കോൺഗ്രസ്  ഉപവാസ സമരം 30 ന് കോട്ടയത്ത് 

കോട്ടയം : റബ്ബർ കർഷകരോട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന അവഗണനയിൽ പ്രതിക്ഷേധിച്ചു കൊണ്ടും ദുരിതത്തിലായിരിക്കുന്ന റബർ കർഷക മേഖലയെ സംരക്ഷിക്കുവാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെയും കേരള കർഷക യൂണിയന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 2022 നവംബർ 30 ബുധൻ രാവിലെ 10 മണി മുതൽ കോട്ടയത്ത് ഉപവാസ സമരം സംഘടിപ്പിക്കും. 

കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് ഉപവാസ സമരം ഉദ്ഘാടനം ചെയ്യും. കേരളാ കോൺഗ്രസ് പാർട്ടിയുടെയും പോഷക സംഘടനകളുടെയും സംസ്ഥാന ജില്ലാ നേതാക്കൾ സമരത്തിന് നേതൃത്വം നൽകുമെന്ന് സെക്രട്ടറി ജനറൽ അഡ്വ. ജോയി ഏബ്രഹാം അറിയിച്ചു.

Hot Topics

Related Articles