കേരള കോൺഗ്രസ് എം സംസ്കാരവേദിയുടെ ആഭിമുഖ്യത്തിൽ മന്നം ജയന്തി ആഘോഷവും പ്രസംഗ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു

കോട്ടയം : കേരള കോൺഗ്രസ് എം സംസ്കാരവേദിയുടെ ആഭിമുഖ്യത്തിൽ മന്നം ജയന്തി ആഘോഷവും “കേരള നവോത്ഥാനത്തിൽ മന്നത്തു പത്മനാഭന്റെ പങ്ക്”എന്ന വിഷയത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച അഖില കേരള പ്രസംഗ മൽസരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനവും നടന്നു.

Advertisements

കോട്ടയത്ത് കേരള കോൺഗ്രസ് എം സംസ്ഥാനകമ്മറ്റി ആഫീസിൽ സംസ്കാരവേദി സംസ്ഥാന പ്രസിഡന്റ് ഡോ വർഗീസ് പേരയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്ജ് എക്സ് എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രേംചന്ദ് മാവേലി മന്നം അനുസ്മരണ പ്രഭാഷണവും ഡോ മണക്കാല ഗോപാല കൃഷ്ണൻ മന്നം സ്മൃതി കാവ്യാലപനവും നടത്തി. പ്രസംഗമൽസരവിജയികൾക്കുള്ള സമ്മാനദാനവും സ്റ്റീഫൻ ജോർജ്ജ് എക്സ് എം എൽ എ നിർവഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തോമസ് ചാഴികാടൻ എം പി,അഡ്വ മനോജ് മാത്യു , ലാലിച്ചൻ കുന്നിപ്പറമ്പിൽ,ഡോ എ കെ അപ്പുക്കുട്ടൻ,  ബാബു ടി ജോർജ്ജ്,ഡോ സുമ സിറയക്, കാലടി ബാലചന്ദ്രൻ, അഡ്വ സുരേഷ് ബാബു, സജീഷ് സ്കറിയ,ഡോ അല്കസ് മാത്യു, ജോജി കുറത്തിയാടൻ,  ബിജു നൈനാൻ പ്രസംഗ മൽസര വിജയികളായ ജാനിയ ഷൈജൻ(കണ്ണൂർ)  ജോഫിയ ട്രീസ ജോർജ്ജ്(കോട്ടയം),  സോജു സി ജോസ്(അടൂർ), അന്ന ജയ്സൺ(കോട്ടയം),ആനന്ദ് ജോ(ഇടുക്കി)എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles