കോഴിക്കോട്:കേരള ഗാനം ആരുടെതെന്ന് തീരുമാനിച്ചിട്ടില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജിചെറിയാൻ . ശ്രീകുമാരൻ തമ്പി യുടെ ഗാനത്തില്‍ ക്ലീഷേ പ്രയോഗങ്ങളാണുള്ളത്.ഇതില്‍, തിരുത്തല്‍ വരുത്താൻ ആവശ്യപ്പെട്ടെങ്കിലും ശ്രീകുമാരൻ തമ്പി തയ്യാറായില്ലെന്ന് പറഞ്ഞ സച്ചിദാനന്ദൻ ബി.കെ. ഹരിനാരായണെൻറ പാട്ടാണ് അക്കാദമി സമിതി അംഗീകരിച്ചതെന്നും പറഞ്ഞിരുന്നു.
കേരള സാഹിത്യ അക്കാദമിയിലെ പ്രശ്നങ്ങള്‍ ചർച്ച നടത്തി പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു . ഗാനത്തിനായി പലരോട് ആവശ്യപ്പെട്ടിട്ടുണ്ടാവും. തമ്ബി സാറിനോട് അക്കാദമി ആവശ്യപ്പെട്ടുവെന്ന് പറയുന്നു. അതാണ്, ഞാൻ തമ്ബി സാറുമായി സംസാരിക്കുക. തമ്ബി സാറിനെ സർക്കാർ ചേർത്ത് പിടിക്കുന്നു. ലോകം കണ്ട വലിയ ഗാന രചയിതാവാണ് അദ്ദേഹം. മറുപടി പറയേണ്ട ബാധ്യത മന്ത്രിക്കാണെന്ന് തമ്പി സാർ പറയുന്നു. ആ ബാധ്യതയില്‍ നിന്ന് ഒഴിയുന്നില്ല. ഞാൻ, അദ്ദേഹത്തിനപരിഹാരം കാണും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത്, വിവാദമായി കാണേണ്ട. സാംസ്കാരിക വകുപ്പ് മികച്ച പ്രവർത്തനമാണ് നടക്കുന്നത്. അക്കാദമി സെക്രട്ടറിയും പ്രസിഡൻറും ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നത്. സാമ്ബത്തികം സാംസ്കാരിക സ്ഥാപനങ്ങളുടെ കാര്യത്തില്‍ വലിയ വെല്ലുവിളിയല്ല. സാംസ്കാരിക സ്ഥാപനങ്ങള്‍ സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രവർത്തനം ആസൂത്രണം ചെയ്യണമെന്നാണ് സർക്കാർ ഉദ്ദേശിക്കുന്നത്. കലാമണ്ഡലത്തില്‍ ഇപ്പോള്‍, കുട്ടികളുടെ ട്രൂപ്പുണ്ടാക്കി പരിപാടികള്‍ അവതരിപ്പിക്കുകയാണ്. ഈ രീതിയില്‍ എല്ലാ മേഖലകളും മുന്നോട്ട് പോകാനുള്ള ശ്രമത്തിലാണെന്നും മന്ത്രി പറഞ്ഞു