തിരുവനന്തപുരം : അതിവേഗ പാതക്കുവേണ്ടി ഇ. ശ്രീധരൻ സമര്‍പ്പിച്ച ബദല്‍ പദ്ധതിയുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് സര്‍ക്കാര്‍. കേന്ദ്രാനുമതിയില്‍ വഴിമുട്ടിയതോടെ പ്രവര്‍ത്തനങ്ങളെല്ലാം നിലച്ചെങ്കിലും വേഗപാതയുടെ കാര്യത്തില്‍ പ്രഥമ പരിഗണന സില്‍വര്‍ ലൈനിന് നല്‍കിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം.
ഇതോടെ ഡല്‍ഹിയിലെ സര്‍ക്കാര്‍ പ്രതിനിധി കെ.വി. തോമസ് ഇടപെട്ടു നടത്തിയ സില്‍വര്‍ ലൈൻ നയതന്ത്രവും പാളി. കെ.വി. തോമസ് ആവശ്യപ്പെട്ടതിനനുസരിച്ച് രണ്ട ദിവസത്തിനകം ബദല്‍പദ്ധതി സമര്‍പ്പിച്ചെന്നും എന്നാല്‍, കെ.വി തോമസോ സംസ്ഥാന സര്‍ക്കാറോ പ്രതികരണമറിയിച്ചിട്ടില്ലെന്നും നേരത്തേതന്നെ ശ്രീധരൻ വ്യക്തമാക്കിയിരുന്നു. ‘സര്‍ക്കാറാണ് തീരുമാനമെടുക്കേണ്ടതെന്ന് ‘ കെ.വി തോമസ് പറഞ്ഞൊഴിഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നാലെയാണ് കാര്യങ്ങളില്‍ വ്യക്തത വരുത്തി കേന്ദ്രാനുമതി കിട്ടിയാല്‍ മുഖ്യപരിഗണന സില്‍വര്‍ ലൈനിനാണെന്ന സര്‍ക്കാര്‍ തീരുമാനം. ഇ. ശ്രീധരനെ മുന്നില്‍ നിര്‍ത്തി നിലവിലെ സില്‍വര്‍ ലൈൻ ഡി.പി.ആറും പദ്ധതിരേഖയും അനുസരിച്ചുള്ള പദ്ധതിക്ക് കേന്ദ്രത്തില്‍ അനുകൂല സാഹചര്യം സൃഷ്ടിക്കലായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം. എന്നാല്‍, സില്‍വര്‍ ലൈൻ ഒന്നാകെ അപ്രായോഗികമാണെന്ന് തുറന്നടിച്ച ശ്രീധരൻ, സില്‍വര്‍ ലൈനില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ ബദല്‍ രേഖയാണ് സമര്‍പ്പിച്ചത്.