കേരളവും കുറച്ചു : ആനുപാതിക നികുതി വർദ്ധനവ് ഒഴിവാക്കി ; ഡീസലിന് 2.30 രൂപയും പെട്രോളിന് 1.56 രൂപയുമാണ് സംസ്ഥാനവിഹിതം കുറച്ചത്

തിരുവനന്തപുരം :
കേന്ദ്രം ഇന്ധനവില കുറച്ചതിന് ആനുപാതികമായി സംസ്ഥാന സര്‍ക്കാരും വിലയിൽ കുറവ് വരുത്തി. ഡീസലിന് 2.30 രൂപയും പെട്രോളിന് 1.56 രൂപയുമാണ് സംസ്ഥാനവിഹിതം കുറച്ചത്. വില്‍പ്പന നികുതിയിലെ ഈ കുറവ് മൂലം ഈവര്‍ഷം 500 കോടിയിലധികം രൂപയുടെ നഷ്ടം  സംസ്ഥാനത്തിനുണ്ടാകും. അടുത്തവര്‍ഷം 1000 കോടിയിലധികമാകും. ജനങ്ങള്‍ക്ക് ആശ്വാസം ഉറപ്പാക്കാനാണ് നികുതിവര്‍ധന വേണ്ടെന്നുവച്ചതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Advertisements

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇന്ധനവില കുറഞ്ഞപ്പോഴെല്ലാം നികുതി വര്‍ധിപ്പിച്ച്‌ വരുമാനം നിലനിര്‍ത്തുകയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആറുവര്‍ഷത്തില്‍ നികുതി ഉയര്‍ത്തിയിട്ടില്ല. ഒരുതവണ കുറച്ചതിലൂടെ 1500 കോടിയിലേറെ രൂപയുടെ ആശ്വാസവും നല്‍കി. കോവിഡിന്റെ ഭാഗമായി മിക്ക സംസ്ഥാനങ്ങളും പെട്രോളിനും ഡീസലിനും അഞ്ചുരൂപവരെ പ്രത്യേക തീരുവ ഏര്‍പ്പെടുത്തിയിരുന്നു. കേരളം അങ്ങനെ ചെയ്തിട്ടില്ല. ചില സംസ്ഥാനങ്ങള്‍ ഈ സെസ് ഇപ്പോള്‍ പിന്‍വലിക്കുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലിറ്റര്‍ പെട്രോളിന് 32.9 രൂപയും ഡീസലിന് 31.8 രൂപയുമാണ് കേന്ദ്ര നികുതി. ശതമാന അടിസ്ഥാനത്തിലാണ് കേരളത്തിന്റെ നികുതി. പെട്രോളിന് 30.08 ശതമാനവും ഡീസലിന്റേത് 22.76 ശതമാനവും. വിലകൂടുമ്ബോള്‍ നികുതി കൂടുകയും കുറയുമ്ബോള്‍ കുറയുകയും ചെയ്യും. ഇപ്പോഴത്തെ വിലക്കുറവിന് ആനുപാതികമായി സംസ്ഥാന നികുതിയും കുറഞ്ഞു. ഈ നഷ്ടം നികത്താന്‍ നികുതി വര്‍ധിപ്പിക്കേണ്ടെന്ന നിലപാടിലൂടെയാണ് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നത്.

യുപിഎ സര്‍ക്കാര്‍ പെട്രോള്‍ വിലനിര്‍ണയാധികാരം കമ്ബോളത്തിന് വിട്ടുകൊടുത്തു. കേന്ദ്രത്തിന്റെ പ്രത്യേക എക്സൈസ് തീരുവയിലൂടെ വില കുതിക്കുന്നു. പെട്രോള്‍ ലിറ്ററിന് 8.1 രൂപയുണ്ടായിരുന്ന നികുതി 31 രൂപയാക്കി. ഡീസലിന് 2.10 രൂപയില്‍നിന്ന് 30 രൂപയുമാക്കി. 15 ഇരട്ടിയിലധികമാണ് വര്‍ധന. ഇതു മറച്ചുവച്ചാണ് ബിജെപിയും കോണ്‍ഗ്രസും സംസ്ഥാന സര്‍ക്കാരിനെ ആക്ഷേപിക്കുന്നത്. കോണ്‍ഗ്രസും യുഡിഎഫും ബിജെപിയുടെ വക്താക്കളായി. ഉപതെരഞ്ഞെടുപ്പിലെ പരാജത്തിന്റെ പാഠത്തില്‍നിന്നാണ് കേന്ദ്രം ചെറിയ തോതില്‍ എക്സൈസ് തീരുവ കുറയ്ക്കാന്‍ തയ്യാറായതെന്നും ധനമന്ത്രി പറഞ്ഞു.

Hot Topics

Related Articles