തീപിടുത്തതിന് രണ്ടു ദിവസം മുൻപ് തന്നെ കോർപ്പറേഷന് മുന്നറിയിപ്പ് നൽകിയിരുന്നതായി കളക്ടർ; മനുഷ്യന് മാന്യമായി ജീവിക്കാനുള്ള അവകാശമുണ്ടെന്ന് ഹൈക്കോടതി ; മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശമെന്നും ഹൈക്കോടതി 

കൊച്ചി : മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശമെന്ന് ഹൈക്കോടതി. സംസ്കരണത്തിന് കൃത്യമായ സംവിധാനം ഉണ്ടാകണമെന്നും ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് നിരീക്ഷണം. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത കോടതി, ഉത്തരവാദിത്വപ്പെട്ട കോടതി എന്ന നിലയ്ക്കും പൗരന്‍മാരുടെ അവകാശങ്ങളുടെ സംരക്ഷകര്‍ എന്ന നിലയ്ക്കുമാണ് സ്വമേഥയാ കേസെടുത്തതെന്ന് വ്യക്തമാക്കി. 

Advertisements

മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശമാണ്. എന്നാല്‍ ഈ അവകാശം കൊച്ചിയിലടക്കം പലയിടത്തും പൗരന്‍മാര്‍ക്കും നഷ്ടമാകുന്നു. അതിനാലാണ് കോടതി വളരെ കാര്യമായി ഇടപെടുന്നത്. ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തിയത് ഈ സാഹചര്യത്തിലാണ്. പൊതുജന താല്‍പര്യത്തിനാണ് പ്രഥമ പരിഗണന. സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചിട്ടുണ്ടെന്നും ജൂണ്‍ ആറ് വരെയുളള ആക്ഷന്‍ പ്ലാന്‍ സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ടെന്ന് എജി കോടതിയെ അറിയിച്ചു. കേരളം മുഴുവന്‍ ഒരു നഗരമയാണ് കണക്കാക്കേണ്ടതെന്നും ഈ നഗരം മുഴുവന്‍ മാലിന്യം കുമിഞ്ഞുകൂടുന്ന സാഹചര്യം ഉണ്ടാകരുതെന്നതാണ് ഉദ്ദേശമെന്നും കോടതി പറഞ്ഞു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബ്രഹ്മപുരം വിഷയത്തില്‍ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ തിരുവനന്തപുരത്ത് യോഗം വിളിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചപ്പോള്‍ യോഗം വിളിച്ചിട്ടുണ്ട് എന്ന് പറഞ്ഞാല്‍ മതി, നാളെ എന്ന് പറയേണ്ടെന്നായിരുന്നു കോടതിയുടെ പ്രതികരണം. ഉടന്‍ വേണ്ടതും ദീ‍ര്‍ഘകാലത്തേക്ക് ആവശ്യമുള്ളതുമായ പദ്ധതി വേണം. ഇപ്പോഴത്തെ പ്രശ്ന പരിഹരിക്കുന്നതുകൊണ്ട് പ്രശ്നം തീരില്ല. ശാശ്വത പരിഹാരമാണ് വേണ്ടത്. 

സോളിഡ് വേസ്റ്റ് മാനേജ്മെന്റ് നിയമങ്ങള്‍ എന്തൊക്കെയെന്ന് പരിശോധിക്കാമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് കോടതി പറഞ്ഞു. നിയമങ്ങള്‍ അതിന്റെു യഥാര്‍ഥ ഉദ്ദേശത്തില്‍ നടപ്പാക്കപ്പെടുക എന്നതാണ് കോടതി ഉദ്ദേശിക്കുന്നതെന്ന് ഡിവിഷന്‍ ബെഞ്ച് അറിയിച്ചു. സംസ്ഥാനത്താകെ മാലിന്യസംസ്കാരണത്തിന് കൃത്യമായ സംവിധാനത്താനമുണ്ടകണം. ഉറവിടത്തില്‍ തന്നെ മാലിന്യം വേര്‍തിരിക്കുന്നതിനുളള സംവിധാനം സര്‍ക്കാര്‍ ശക്തമാക്കിയേ പറ്റൂ. മാലിന്യം പൊതു ഇടങ്ങളില്‍ വലിച്ചെറിയുന്നതിനെതിരെയും ശക്തമായ നടപടി വേണമെന്നും സര്‍ക്കാരിനോട് കോടതി വ്യക്തമാക്കി. 

വീട്ടുപടിക്കലെത്തി മാലിന്യങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന് തദ്ദേശ സെക്രട്ടറി കോടതിയെ അറിയിച്ചു. ഇത് അതിവേഗം നടപ്പാക്കിയേ പറ്റൂ. ഏറെ പേജുകളുളള റിപ്പോ‍ര്‍ട്ടുമായി വരേണ്ടെന്നും എങ്ങനെ നടപ്പാക്കാമെന്ന് കൃത്യമായി പറഞ്ഞാല്‍ മതിയെന്നും കോടതി. സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയാണ് ആവശ്യമായിട്ടുളളതെന്നും യുദ്ധകാലാടിസ്ഥാനത്തിലുളള നടപടികളാണ് ശാസ്ത്രീയ മാലിന്യ നി‍ര്‍മാജനത്തിന് സംസ്ഥാനത്തിന് വേണ്ടതെന്നും കോടതി പറഞ്ഞു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കകയാണ് വണ്ടത്. 

ഇന്നലെ രാത്രി ബ്രഹ്മപുരത്ത് വീണ്ടും തീയുണ്ടായെന്ന് കോര്‍പറേഷന്‍ സെക്രട്ടറി. ഇ‌ത് അണച്ചിട്ടുണ്ട്. എല്ലാ നിയന്ത്രണത്തിലെന്നും വീണ്ടും തീ പിടിച്ചാല്‍ ഉടന്‍ കെടുത്താനാകുമെന്നും കോര്‍പറേഷന്‍ കോടതിയെ അറിയിച്ചു. ജില്ലാ കലക്ടര്‍, കോര്‍പറേഷന്‍ സെക്രട്ടറിയടക്കമുളളവ‍ര്‍ കോടതിയില്‍ ഹാജരായി. ജില്ലാ കലക്ടര്‍ക്കും കോടതിയുടെ വിമ‍ര്‍ശനം. പൊതുജനങ്ങള്‍ക്ക് എന്തു നിര്‍ദേശങ്ങളാണ് ജില്ലാ കലക്ടര്‍ നല്‍കിയതെന്ന് കോടതി ചോദിച്ചു. ആരോഗ്യപ്രശ്നങ്ങളുളളവര്‍ വീട്ടില്‍ത്തന്നെ കഴിയണമെന്ന് നിര്‍ദേശിച്ചതായി കളക്ടര്‍ മറുപടി നല്‍കി. എല്ലാക്കാര്യങ്ങളിലും കലക്ടര്‍ക്ക് പൂര്‍ണാറിവ് ഉണ്ടാകണമെന്ന് പറയുന്നില്ലെന്നും ഇത്തരം വിഷയങ്ങളില്‍ വിദഗ്ധോപദേശം തേടി തീരുമാനങ്ങള്‍ എടുക്കുന്നതാണ് ഉചിതമെന്നും കൂടുതലൊന്നും പറയുന്നില്ലെന്നും കോടതി.

തീപിടിത്തത്തിന് മൂന്നു ദിവസം മുന്‍പ് തന്നെ കോര്‍പറേഷന് മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് ജില്ലാ കലക്ടര്‍. ചൂട് കൂടുന്നതിനാല്‍ ജാഗ്രതവേണമെന്ന നിര്‍ദേശം കോര്‍പ്പറേഷന് നല്‍കിയിരുന്നു. രണ്ട് ദിവസം കൊണ്ട് പുക അണയ്ക്കുമെന്ന് പറഞ്ഞിരുന്നോ എന്ന് കോടതി ചോദിച്ചു. അങ്ങനെയുള്ള റിപ്പോര്‍ട്ടാണ് ഫയര്‍ ഉദ്യോഗസ്ഥര്‍ നല്‍കിയതെന്ന് കലക്ടര്‍ അറിയിച്ചു. എന്നാല്‍ ജില്ലാ കലക്ടര്‍ക്ക് വിഷയത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്ന് കോടതി വ്യക്തമാക്കി. വെളളിയാഴ്ച വിശദമായ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.