മുംബൈ: തുടർ തോൽവികളിൽ നിന്നും ഉദിച്ചുയർന്ന് സൺറൈസേഴ്സ് ഹൈദരാബാദ്. പോയിന്റ് പട്ടികയിൽ ഏറെ പിന്നിലായിരുന്ന ഹൈദരാബാദ് ഏറ്റവും ഒടുവിൽ വീഴ്ത്തിയത് പഞ്ചാബിനെയാണ്. പഞ്ചാബ് കിംങ്സിനെയാണ് ഇക്കുറി ഹൈദരാബാദ് തകർത്തു തരിപ്പണമാക്കിയത്. 20 ഓവറിൽ 151 ന് പഞ്ചാബ് ബാറ്റിംങ് നിരയെ കെട്ട് കെട്ടിയ ഹൈദരാബാദ് ബൗളർമാർ കൊടുങ്കാറ്റായി ആഞ്ഞടിച്ചപ്പോൾ, 19 ഓവർ പൂർത്തിയാകും മുൻപ് മൂന്നു വിക്കറ്റ് മാത്രം നഷ്ടമാക്കി ഹൈദരാബാദ് ലക്ഷ്യം മറികടന്നു.
പഞ്ചാബ് – 151
ഹൈദരാബാദ് – 152-3
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനു വേണ്ടി ലിയാംലിവിംങ് സ്റ്റണ്ണാണ് മികച്ച പ്രകടനം നടത്തിയത്. 33 പന്തിൽ നാലു സിക്സും അഞ്ചു ഫോറും സഹിതം 60 റണ്ണാണ് ലിവിംങ്സ്റ്റൺ അടിച്ചു കൂട്ടിയത്. ബാക്കിയെല്ലാം ബാറ്റർമാരും പരാജയപ്പെട്ടപ്പോൾ ലിവിംങ്സ്റ്റൺ മാത്രമാണ് പഞ്ചാബിനു വേണ്ടി ഒറ്റയ്ക്ക് നിന്നു പൊരുതിയത്. അവസാന ഓവറിൽ ഒരു റണ്ണൗട്ടിന് വഴിയൊരുക്കിയത് അടക്കം നാലു വിക്കറ്റ് വീഴ്ത്തിയ ഉമ്രാൻ മാലിക് പഞ്ചാബ് ബാറ്റിംങിനെ പിടിച്ചു കെട്ടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങിനായി ഇറങ്ങിയ ഹൈദരാബാദിന് ആദ്യം തന്നെ കെയിൻ വില്യംസണിനെ നഷ്ടമായി. പിന്നാലെ, അഭിഷേക് ശർമ്മ (31), എയ്ഡൻ മാക്രം (27 പന്തിൽ 41), ഷാറൂഖാൻ (34), നിക്കോളാൻ പൂരാൻ (35) എന്നിവർ ചേർന്ന് ഹൈദരാബാദിനെ വിജയതീരത്ത് എത്തിക്കുകയായിരുന്നു. ഇതോടെ പോയിന്റ് പട്ടികയിലും ഹൈദരാബാദിന് ഉജ്വലമായ കുതിപ്പായി. ആദ്യ രണ്ടു മത്സരങ്ങൾ പരാജയപ്പെട്ട ഹൈദരാബാദ് തുടർച്ചയായ നാലു വിജയങ്ങളോടെ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേയ്ക്കും കുതിച്ചെത്തി. ആറു കളികളിൽ നിന്നും നാലു വിജയവുമായി എട്ടു പോയിന്റാണ് ഇപ്പോൾ ഹൈദരാബാദിന്റെ പോക്കറ്റിലുള്ളത്.