വെള്ളത്തിൽ വണ്ടിയോടിച്ച ജയനാശാൻ പെട്ടു! ജാമ്യത്തിലിറങ്ങാൻ ഇനി കെട്ടിവയ്‌ക്കേണ്ടത് അഞ്ചു ലക്ഷം രൂപ; ജയനാശാൻ ഒളിവിലെന്നു പ്രചാരണം

മുണ്ടക്കയം: വെള്ളത്തിൽ വണ്ടിയോടിച്ച് വിവാദത്തിലായ ജയനാശാന് കുരുക്ക് മുറുക്കി പൊലീസ്. ആശാന് ഇനി ജാമ്യത്തിലിറങ്ങണമെങ്കിൽ കെ.എസ്.ആർ.ടി.സി ബസ് വെള്ളത്തിലിറക്കി നാശനഷ്ടമുണ്ടാക്കിയതിന്റെ പിഴ തുകയായ 5.30 ലക്ഷം രൂപ കെട്ടിവയ്‌ക്കേണ്ടി വരും. നേരത്തെ പൊതുമുതൽ നശിപ്പിച്ചതിനാണ് ജയദീപിനെതിരെ കേസ് എടുത്തത്. ഈരാറ്റുപേട്ട പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കെഎസ്ആർടിസിക്ക് 5.30 ലക്ഷം രൂപ നഷ്ടമുണ്ടാക്കി എന്ന് എഫ്ഐആറിൽ വ്യക്തമാക്കിയിരുന്നു.

Advertisements

ഇതോടെ കോടതിയിൽ തുക കെട്ടിവച്ചാലേ ജാമ്യം കിട്ടൂ എന്ന സ്ഥിതിയാണ്. അറസ്റ്റു ഭയന്ന് ഇയാൾ സംസ്ഥാനം വിട്ടെന്ന് ഇദ്ദേഹം തന്നെ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടിൽ വ്യക്തമാക്കുന്നുണ്ട്. ജോലിയില്ലാത്ത തനിക്ക് ഇത്ര വലിയ തുക ഉണ്ടാക്കാനാവില്ലെന്നും സുമനസുകൾ സഹായിക്കണമെന്നും ഇയാൾ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നേരത്തെ ജയദീപിന്റെ ലൈസൻസും ഒരുവർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. അന്ന് മന്ത്രിയേയും സർക്കാരിനെയും രൂക്ഷമായ ഭാഷയിലാണ് ഇയാൾ വിമർശിച്ചിരുന്നത്. തന്റെ സാമ്ബത്തിക ചുറ്റുപാടുകൾ എടുത്തു പറഞ്ഞാണ് എല്ലാ സംവീധാനങ്ങളെയും അന്നു ജയദീപ് പരിഹസിച്ചത്. എന്നാൽ ഇപ്പോൾ അന്നു പറഞ്ഞതൊക്കെ തിരുത്തിയാണ് ജയദീപിന്റെ ഡയലോഗ്. ജയദീപിന്റെ ആവശ്യത്തിന് കീഴിൽ വലിയ വിമർശനമാണ് ഉയരുന്നത്. ജയദീപിനെ പരിഹസിക്കുന്നവരും കുറവല്ല.

Hot Topics

Related Articles