കോട്ടയം: സ്‌പോട്‌സ് കളരിപ്പയറ്റ് അസോസിയേഷനും സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്നു സംഘടിപ്പിക്കുന്ന സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് നാളെ കോട്ടയം നാഗമ്പടം രാജീവ്ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കും. ജില്ലയിൽ ആദ്യമായാണ് കളരിപ്പയറ്റ് അസോസിയേഷന്റെ സംസ്ഥാന ചാമ്പ്യൻഷിപ്പ് നടക്കുന്നത്.
നാളെ രാവിലെ ഒൻപതിന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. ചാമ്പ്യൻഷിപ്പ് ഉദ്ഘാടനവും വീര മാർത്താണ്ഡവർമ്മ പുരസ്‌കാര സമർപ്പണവും മന്ത്രി സജി ചെറിയാൻ നിർവഹിക്കും. സമ്മേളനത്തിൽ തിരുവനന്തപുരം ജെ.ബി.ആർ കളരിയിലെ ബാബുരാജ് ഗുരുക്കൾ വീര മാർത്താണ്ഡവർമ്മ പുരസ്‌കാരം ഏറ്റുവാങ്ങും. സ്‌പോട്‌സ് കളരിപ്പയറ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.ഡി.കെ മുരളി എം.എൽ.എ യോഗത്തിൽ അധ്യക്ഷത വഹിക്കും. എറണാകുളം ജില്ലാ സ്‌പോട്‌സ് കളരിപ്പയറ്റ് അസോസിയേഷൻ പ്രസിഡന്റ് കെ.ജെ മാക്‌സി എം.എൽ.എ മുഖ്യാത്ഥിതി ആയി പങ്കെടുക്കും. സംസ്ഥാന യുവജന ക്ഷേമബോർഡ് വൈസ് ചെയർമാൻ എസ്.സതീഷ് മുഖ്യപ്രഭാഷണം നടത്തും. യുവജനക്ഷേമ ബോർഡ് അംഗം ടി.ടി ജിസ്‌മോൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ കെ.ശങ്കരൻ, സ്‌പോട്‌സ് കളരിപ്പയറ്റ് അസോസിയേഷൻ ട്രഷറർ എം.ജയകുമാർ ഗുരുക്കൾ എന്നിവർ പ്രസംഗിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്നു കളരിപ്പയറ്റ് മത്സരങ്ങൾ നടക്കും. 14 ന് വൈകിട്ട് അഞ്ചിനു നടക്കുന്ന സമാപന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പൊലീസ് മേധാവി ഡി.ശില്പ മുഖ്യാതിഥിയായി പങ്കെടുക്കും. സ്‌പോട്‌സ് കളരിപ്പയറ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ.ഷാജി വാസുദേവൻ ഗുരുക്കൾ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, നഗരസഭ ആക്ടിംങ് ചെയർമാൻ ബി.ഗോപകുമാർ, യുവജന ക്ഷേമബോർഡ് ജില്ലാ കോ ഓർഡിനേറ്റർ കെ.ജെ മിഥുൻ , ഓർഗനൈസിംങ് കൺവീനർ ഡോ.ഹരികൃഷ്ണൻ, കോട്ടയം ജില്ലാ സ്‌പോട്‌സ് കളരിപ്പയറ്റ് അസോസിയേഷൻ സെക്രട്ടറി ജോർജ് ഗുരുക്കൾ എന്നിവർ പ്രസംഗിക്കും.
ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തുമെന്നു സ്പോട്സ് കളരിപ്പയറ്റ് അസോസിയേഷൻ ഭാരവാഹികൾ പത്ര സമ്മേളനത്തിൽ ജനറൽ സെക്രട്ടറി നാരായണൻ ഗുരുക്കൾ , ട്രഷറർ എം ജയകുമാർ ഗുരുക്കൾ എന്നിവർ അറിയിച്ചു. കളരിപ്പയറ്റ് ജനകീയ വത്കരിക്കലാണ് ചാമ്പ്യൻഷിപ്പിലൂടെ ഉദേശിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. പത്രസമ്മേളനത്തിൽ കോട്ടയം ജില്ലാ സെക്രട്ടറി ജോർജ് ജോസഫ് ഗുരുക്കൾ , ട്രഷറർ ഉണ്ണി കൃഷ്ണൻ ഗുരുക്കൾ , ആലപ്പുഴ ജില്ലാ പ്രസിഡന്റ് പ്രതാപൻ ഗുരുക്കൾ , കോ ഓർഡിനേറ്റർ ഡോ.ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു.