തന്നെ ഏറ്റവും കൂടുതൽ ചീത്ത പറയുന്നത് കേരളത്തിൽ നിന്നുള്ളവർ; എന്തിനാണ് ഇവർ ചീത്ത പറയുന്നതെന്ന് അറിയില്ല; മറുപടിയുമായി എം.എ യൂസഫലി

തന്നെ ഏറ്റവും കൂടുതൽ ചീത്ത പറയുന്നത് മലയാളികളാണെന്ന് ലുലു ഗ്രൂപ്പ് എംഡിയും ചെയർമാനുമായ എം എ യൂസഫ് അലി. എന്നും നാട്ടികയും കേരളവും ഹൃദയത്തിൽ സൂക്ഷിക്കുന്ന വെക്കുന്ന വ്യക്തിയാണ്.എന്നെ ഏറ്റവും കൂടുതൽ ചീത്ത പറയുന്നത് കേരളത്തിൽ നിന്നുള്ളവരാണ്. യൂട്യൂബർമാരെപ്പോലെയുള്ള ചില ആളുകളൊക്കെ എന്നെ വെറുതെ ചീത്ത പറയുകയാണ്. അതും ഇല്ലാത്ത കാര്യങ്ങൾ വെച്ചെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Advertisements

കേരളത്തിൽ നിന്ന് മാത്രമാണ് എനിക്ക് ചീത്ത കേൾക്കേണ്ടി വരുന്നത്. കുവൈത്തിൽ ചെന്നപ്പോൾ അവിടുത്തെ രാജാവ് എന്ത് നല്ല രീതിയിലുള്ള സ്വീകരണമാണ് എനിക്ക് തന്നത്. അദ്ദേഹം 25 പാക്കറ്റോളം സ്വീറ്റ്‌സ് എനിക്ക് കൊടുത്ത് അയച്ചു. ആ തരത്തിലുള്ള സ്‌നേഹമാണ് അവരുടേത്. ലുലു വിന്റെ ഐ പി ഒയിൽ രാജകുടുംബാംഗങ്ങൾ, അതായത് രാജ്ഞിമാർ ഉൾപ്പെടേയുള്ളവർ വലിയ തോതിൽ നിക്ഷേപിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാജക്കന്മാരുടെ ഭാര്യമാർക്കും കുടുംബാംഗങ്ങൾക്കുമൊക്കെ നമ്മുടെ ബ്രാൻഡിനോട് വലിയ സ്‌നേഹമാണ്. അവർ നമ്മുടെ ഷോപ്പിൽ വന്ന് ഷോപ്പിങ് നടത്തുന്നവരാണ്. ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി സഹായം മീഡിയ അറിഞ്ഞും അല്ലാതെയൊക്കെയുമായി ചെയ്യാറുണ്ട്. സഹായം ചെയ്യുമ്‌ബോൾ ഞാൻ പ്രത്യേകം പറയാറുണ്ട് ഇത് മീഡിയയെ ഒന്നും അറിയക്കരുതെന്ന്. അതായത് ഞാൻ സഹായം ചെയ്യുന്നത് പരസ്യത്തിന് വേണ്ടിയല്ല. സഹായം ചെയ്യുന്നത് പരസ്യത്തിന് വേണ്ടിയാണെങ്കിൽ ഞാൻ ചെയ്യുന്നതിന്റെ പ്രവർത്തിയുടെ പുണ്യം എനിക്ക് ലഭിക്കാതെ വരുമെന്നും 24 ന്യൂസ് ചാനലിൽ ശ്രീകണ്ഠൻ നായരുമായി നടത്തിയ അഭിമുഖത്തിൽ എം എ യൂസഫ് അലി പറയുന്നു.

എന്തുകൊണ്ടാണ് ലുലു ഗ്രൂപ്പ് ഐ പി ഒയിലേക്ക് കടന്നതെന്നും അഭിമുഖത്തിൽ എംഎ യൂസഫലി വ്യക്തമാക്കുന്നുണ്ട്. ഒരു ഘട്ടം എത്തിക്കഴിയുമ്‌ബോൾ നമ്മൾ എപ്പോഴും ചിന്തിക്കേണ്ടത് കൂടുതൽ വികസിപ്പിക്കുന്നതിനെക്കുറിച്ചാണ്. ആ വിപുലീകരണത്തിൽ ഒരുപാട് ആളുകളെ ഒപ്പം ചേർക്കുന്നതാണ് ഈ ഐ പി ഒ.

ഒരുപാട് വിപുലീകരണം ഞങ്ങൾക്ക് ഇനിയും ബാക്കിയുണ്ട്. അതിന് ബാങ്കിൽ നിന്നും കാശ് എടുക്കണം, അല്ലെങ്കിൽ ഐ പി ഒയിലേക്ക് നീങ്ങണം. ബ്രാൻഡ് വാല്യൂ, ജി സി സിയിലെ ഭരണകർത്താക്കളോടുള്ള സ്‌നേഹവും അടുപ്പവുമൊക്കെ കണക്കിലെടുത്ത് ഐ പി ഒയിലേക്ക് പോകുന്നതാണ് നല്ലതെന്ന് തീരുമാനിച്ചു. ഞങ്ങളുടെ കമ്ബനിയിൽ 20 ശതമാനം നിക്ഷേപം അബുദാബി സർക്കാർ നടത്തുകയുണ്ടായി. അതിലൂടെ കൂടുതൽ വിപുലീകരണം നടത്തുകയുണ്ടായി.

ജി സി സി യിലെ അഞ്ച് രാജ്യങ്ങളിൽ , അതായത് ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ, യു എ ഇ എന്നിവിടങ്ങളിൽ ഞങ്ങൾ ഏറ്റവും വലിയ റീടെയിലേഴ്‌സാണ്. സൌദി അറേബ്യയിൽ രണ്ടോ അല്ലെങ്കിൽ മുന്നാമതുമാണ്. വലിയ ഒരു രാജ്യമായി സൌദി അറേബ്യയിൽ ഒരുപാട് വിപുലീകരണം ഇനിയും ബാക്കിയുണ്ട്. കമ്ബനിയെ സ്‌നേഹിക്കുന്ന മലയാളികൾ അടക്കമുള്ളവർക്കുള്ള അവസരം കൂടിയായിരുന്നു ഐ പി ഒ.

ഈ ഐ പി ഒയിലൂടെ 25 ശതമാനം ഓഹരി വിൽപ്പനയായിരുന്നു ഞങ്ങൾ ഉദ്ദേശിച്ചത്. എന്നാൽ ഒരു ഘട്ടം എത്തിയപ്പോൾ അത് ഉയർത്താതെ പറ്റില്ലെന്ന അവസ്ഥയിലെത്തി. പ്രധാന കാരണം കുവൈത്ത് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയായിരുന്നു. അവർ 200 മില്യൺ ഡോളറാണ് ഒറ്റ ട്രിപ്പിന് ഇടുന്നത്. അതായത് ഏകദേശം 1700 കോടിയോളം രൂപ വരുമിത്. അങ്ങനെയുള്ള സാഹചര്യത്തിൽ അവരോടൊന്നും നമുക്ക് നോ പറയാൻ സാധിക്കില്ലെന്നും എം എ യൂസഫ് അലി കൂട്ടിച്ചേർക്കുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.