കോട്ടയം: ലോകായുക്തക്ക് എതിരായി കെ.ടി ജലീൽ നടത്തിയ ആരോപണം നൂറു ശതമാനം സത്യമാണെന്ന് പി.സി ജോർജ്ജ്. ജ. സിറിയക് ജോസഫ് കൃത്യവിലോപം നടത്തിയിട്ടുണ്ട്. ഇത് അഴിമതിയാണെന്നും പി.സി ജോർജ്ജ് പറഞ്ഞു. കെ.ടി ജലീൽ ഇടതു ബന്ധം വിശ്ചേദിച്ച് സ്വതന്ത്ര്യ നിലപാട് സ്വീകരിക്കുന്നതിന് എന്തിന് മടിക്കണം.
ലോകായുക്ത ഭേദഗതി ഓർഡിനൻസിനെ അംഗീകരിക്കാനാവില്ല അദ്ദേഹം ചൂണ്ടിക്കാട്ടി.
Advertisements
പിണറായി സർക്കാർ ദൈവനിഷേധം തൊഴിലാക്കി മാറ്റിയിരിക്കുകയാണ്. പാർട്ടി സമ്മേളനങ്ങൾ കഴിഞ്ഞപ്പോൾ പള്ളികളിൽ ഞായറാഴ്ച്ച വിശ്വാസികൾ 20 പേരിൽ കൂടുതൽ എത്താൻ പാടില്ല എന്നതിന്റെ യുക്തി മനസിലാകുന്നില്ലെന്നും പി.സി ജോർജ്ജ് കോട്ടയത്ത് ചൂണ്ടിക്കാട്ടി