ദാമ്പത്യം സ്പെഷ്യൽ
ദമ്പതികൾ തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടാകുന്നത് പങ്കാളികൾക്കിടയിലെ തെറ്റി ധാരണകൾ കൊണ്ടാണ്. ‘ഇഷ്ടമില്ലാത്തതു കൊണ്ടല്ലേ എന്നോടിങ്ങനെ പെരുമാറിയത് എന്നു കരുതി നീരസം പ്രകടിപ്പിക്കുന്നു. അതു കാണുന്ന പങ്കാളി മോശമായി തന്നെ പ്രതികരിക്കുന്നു . ദേഷ്യപ്പെടുന്നു. ഇത്തരം തെറ്റി ധാരണകൾക്കിടവരാതെ പങ്കാളിയോടുള്ള ഇഷ്ടം വർദ്ധിപ്പിക്കാനും, പങ്കാളിയെ തന്നിലേക്കു അടുപ്പിക്കുവാനുമുള്ള നൂതന വഴിയാണി
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“ലൗ ഡയറി”. ഇരുവരും ഓരോ ഡയറി കൃത്യമായി എഴുതി സൂക്ഷിക്കണമെന്നു മാത്രം.
പങ്കാളിയോടിഷ്ടം തോന്നുന്ന സന്ദർഭങ്ങളിൽ അപ്പോൾ തോന്നിയ സന്തോഷങ്ങൾക്കു ഇട നൽകിയ സന്ദർഭവും വികാരങ്ങളും സത്യസന്ധമായി തന്നെ ഡയറിയിൽ എഴുതുക. ഇരുവരും ഡയറി ഇടക്കൊക്കെ പരസ്പരം മാറ്റി നോക്കുവാനും അനുവദിക്കണം.
പങ്കാളിയോട് നീരസ്സം തോന്നുമ്പോൾ പങ്കാളിയുടെ ഡയറിയിൽ നിങ്ങളെ കുറിച്ചെഴുതിയ വരികളിലൂടെ കണ്ണോടിക്കുക. നിങ്ങക്ക് പങ്കാളിയോടു തോന്നിയ നിരസം പോയി മറയുന്നുതു കാണാം.
ഈ ആശയം പുതിയതായതിനാൽ നിങ്ങൾക്ക് ഉൾക്കൊള്ളുവാനും എഴുതുവാനും മടി തോന്നുവാനിടയുണ്ട്. പക്ഷേ കൃത്യമായി “ലൗ ഡയറി” എഴുതിയാൽ നിങ്ങൾ പങ്കാളികൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകില്ലായെന്നു നുറു ശതമാനം ഉറപ്പു നൽകുന്നു.