കോട്ടയം: അവകാശ സംരക്ഷണത്തിന് യോജിച്ച പോരാട്ടത്തിന് ഇടത് സംഘടനകൾ ഒപ്പം ചേരണ മെന്ന് കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു ആഹ്വാനം ചെയ്തു. കേരള എൻ. ജി.ഒ. അസോസിയേഷന്റെ അമ്പതാം സ്ഥാപക ദിനത്തിൽ കോട്ടയം കളക്ട്രേറ്റിൽ പതാക ഉയത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡണ്ട് ജയകുമാർ കെ.എസ്. അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗങ്ങളായ ഷീജാ ബീവി, കണ്ണൻ ആൻഡ്രൂസ്, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ ജോബിൻസൺ ജെ, അനൂപ് പ്രാപ്പുഴ , ജില്ലാ വനിതാ ഫോറം കൺവീനർ സ്മിത രവി , ബിജു പി.എ., പ്രസന്നകുമാർ എന്നിവർ പ്രസംഗിച്ചു. . ബ്രാഞ്ചിന്റെ നേതൃത്വത്തിൽ രക്ത ദാന സമിതി രൂപീകരിച്ചു പ്രവർത്തനമാരംഭിച്ചു.
Advertisements