കര്‍ഷക സമരം സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ വര്‍ഗ്ഗ സമരം

പത്തനംതിട്ട: കര്‍ഷകസമരം സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ വര്‍ഗ്ഗ സമരമാണെന്നും, കര്‍ഷകപ്രക്ഷോഭം വിജയിപ്പിക്കുന്നതില്‍ ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് നിര്‍ണ്ണായക പങ്ക് വഹിക്കാനായി എന്നും സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ പറഞ്ഞു. രാജ്യത്തെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചു വിടുകയും അതിന്റെ മറവിൽ കോർപറേറ്റ് താൽപ്പര്യങ്ങൾ നടപ്പാക്കുകയുമാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. തൊഴിൽ നിയമ ഭേദഗതി നടപ്പിലാക്കുന്നതിലൂടെ തൊഴിലാളികളുടെ സംഘടിക്കാനുള്ള അവകാശവും ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള എൻ ജി ഒ യൂണിയൻ ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.ജി.ഒ. യൂണിയന്‍ ജില്ലാ പ്രസിഡന്റ് എസ്.ബിനു അധ്യക്ഷത വഹിച്ചു. എഫ്.എസ്.ഇ.ടി.ഒ. ജില്ലാ പ്രസിഡന്റ് പി.കെ.പ്രസന്നന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ലോയീസ് ആന്റ് വര്‍ക്കേഴ്സ് ജില്ലാ സെക്രട്ടറി ഷാജി പി.മാത്യു, യൂണിയന്‍ ജില്ലാ സെക്രട്ടറി ഡി.സുഗതന്‍, ജോയിന്റ് സെക്രട്ടറി ജി.അനീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Advertisements

Hot Topics

Related Articles