ഇടുക്കി: 35 വർഷത്തിനുശേഷം പൂർവവിദ്യാർഥിസംഗമത്തിൽ കണ്ടുമുട്ടിയ, അൻപതുകഴിഞ്ഞ കമിതാക്കൾ കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി. മൂവാറ്റുപുഴയിൽ നടന്ന 1987-ലെ പത്താംക്ലാസുകാരുടെ സംഗമത്തിലാണ് കരിമണ്ണൂർ സ്വദേശിനിയും മൂവാറ്റുപുഴ സ്വദേശിയും വീണ്ടും കണ്ടുമുട്ടിയത്. മൂന്നാഴ്ചത്തെ കൂടിയാലോചനയ്ക്കുശേഷം ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീട്ടമ്മ ഇയാൾക്കൊപ്പം പോയി. മൂവാറ്റുപുഴ സ്വദേശക്കും ഭാര്യയും കുട്ടികളുമുണ്ടായിരുന്നു.
വീട്ടമ്മയെ കാണാനില്ലെന്ന് ഭർത്താവ് കരിമണ്ണൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തന്റെ ഭർത്താവിനെ കാണാനില്ലെന്നുകാട്ടി കാമുകന്റെ ഭാര്യ മൂവാറ്റുപുഴ പോലീസിലും പരാതി നൽകി. സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരും തിരുവനന്തപുരം, പാലക്കാട്, വേളാങ്കണ്ണി എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുന്നതായി വിവരം ലഭിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂവാറ്റുപുഴ പോലീസ് ഇവരോട് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചു. ഇവർ ശനിയാഴ്ച പോലീസ് സ്റ്റേഷനിൽ എത്തി. രണ്ടുപേരെയും കാണാതായതുസംബന്ധിച്ച് അതത് പോലീസ് സ്റ്റേഷനുകളിൽ കേസ് എടുത്തിട്ടുണ്ട്.